തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ നാമ നിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

തദ്ദേശ ഭരണതിരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നു നടക്കും. സംസ്ഥാനത്തെ ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി എഴുപത്തിയൊന്ന് വാര്‍ഡുകളിലേക്കായ ഒന്നരലക്ഷത്തിലധികം പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റവുമധികം പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് മലപ്പുറത്താണ്, പതിനെണ്ണായിരത്തി അറുന്നൂറ്റി അമ്പത്തിയൊന്നു പേര്‍. വയനാട്ടിലാണ് ഏറ്റവും കുറവ്, നാലായിരത്തി എഴുന്നൂറ്റി എഴുപത്തിയഞ്ചുപേര്‍.
സീറ്റ് വിഭജനത്തില്‍ മുന്നണികളും പാര്‍ട്ടികളും ധാരണയാകാത്ത പഞ്ചായത്തുകളില്‍ കൂട്ടത്തോടെയാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ശനിയാഴ്ചയ്ക്കുള്ളില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് മുന്നണികളുടെയും പാര്‍ട്ടികളുടെയും നേതൃത്വം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha