ദൃശ്യങ്ങൾ കോടതിയിൽ നിന്നും പകർത്തിയോ? ശ്രീലേഖ കേസിൽ സാക്ഷി! അതിജീവത വഞ്ചിക്കപ്പെട്ടു?

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളിൽ വിശദീകരണം തേടിയില്ലെങ്കിൽ വിചാരണ നടപടികളെ ബാധിക്കുമെന്നു അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അർഹിക്കുന്നതാണ്.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വിവാദ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത് അവരെ സാക്ഷിയാക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്. പ്രതി ദിലീപിന് അനുകൂലമായി അവകാശ വാദങ്ങള്‍ നിരത്തിയ ശ്രീലേഖയെ പ്രതിഭാഗം സാക്ഷിയാക്കി വിസ്‌തരിക്കാന്‍ സാധ്യതയുണ്ട്. ആ സമയം അവരുടെ യൂട്യൂബ് വീഡിയോ തെളിവായി പ്രതിഭാഗം ഹാജരാക്കിയേക്കും. അതിനാല്‍ വെളിപ്പെടുത്തല്‍ അന്വേഷിച്ചു സ്‌ഥിരീകരിക്കേണ്ടതുണ്ടെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.
വൈകാതെ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തും. വെളിപ്പെടുത്തലിനു പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിനു സഹായകരമായ എന്തെങ്കിലും ലഭിച്ചാല്‍ പ്രോസിക്യൂഷന്‍ ശ്രീലേഖയെ സാക്ഷിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനിയെയും ഒരുമിച്ചു കാണുന്ന ചിത്രം ഫോട്ടോഷോപ്പിൽ കൃത്രിമമായി തയാറാക്കിതാണെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇക്കാര്യം കേരളാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ടു സമ്മതിച്ചതായും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ്‌വാല്യൂ മാറാനിടയായ സാഹചര്യം, ആരുകണ്ടു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്‌തത വരുത്തിയില്ലെങ്കില്‍ സംശയത്തിന്റെ ആനുകൂല്യം പ്രതിയ്‌ക്കു ലഭിക്കാം. രണ്ടു രാത്രിയിലും ഒരു പകലുമാണു ദൃശ്യം പരിശോധിച്ചതെന്നാണു ഫോറന്‍സിക് റിപ്പോര്‍ട്ട്.
തന്നെ പീഡിപ്പിച്ച ദൃശ്യം പുറത്തു പോയിട്ടുണ്ടെങ്കില്‍ അതു തന്റെ ജീവനു തന്നെ ഭീഷണിയാണെന്നാണു അതിജീവിതയായ യുവനടിയുടെ പരാതി. അതിനാല്‍, ഈ രണ്ടു വിഷയത്തിലും വ്യക്‌തത വരുത്താതെ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്‌ച സമയം കൂടി വേണമെന്നാണു ആവശ്യപ്പെടാനാണു ഉദ്ദേശിക്കുന്നത്.
ദൃശ്യത്തിന്റെ പകര്‍പ്പ് എടുത്തിട്ടുണ്ടോ എന്നതാണു പ്രധാനം. അതിനാല്‍, ആരൊക്കെ, എന്തിനുവേണ്ടിയാണു അസമയത്തു ദൃശ്യം പരിശോധിച്ചതെന്നു കണ്ടെത്തണം. അതേസമയം, തുടരന്വേഷണത്തില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണു ശ്രമമെന്നും മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ വ്യക്‌തമാക്കി.
കേസിലെ മുഖ്യപ്രതി പൾസർ സുനി ഈ കേസിലെ അതിജീവിതയ്ക്കു പുറമേ മറ്റു മൂന്നു നടികളെയും ഇത്തരത്തിൽ ഉപദ്രവിച്ചു ബ്ലാക്മെയിൽ ചെയ്തതായി അറിയാമെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തലും ഗൗരവമുള്ളതാണ്. ജയിലിനുള്ളിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പൾസർ സുനിക്കു നൽകിയത് കേരളാ പൊലീസിനെ ഒരുദ്യോഗസ്ഥനാണെന്ന ഗുരുതരമായ ആരോപണവും ശ്രീലേഖ ഉന്നയിക്കുന്നുണ്ട്. നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കണ്ടാണ് ഈ നിഗമനത്തിലെത്തിയതെന്നും പറയുന്നു.
https://www.facebook.com/Malayalivartha


























