എന്ത് വായിക്കണം, എന്ത് തിന്നണം, എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രൃം നഷ്ടപ്പെട്ടുവെന്ന് നടി റിമ കല്ലിങ്കല്‍

ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉടലെടുത്ത് കൊണ്ടിരിക്കുകയാണെന്നും രാജ്യം അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും പ്രശസ്ത സിനിമാതാരം റീമ കല്ലിങ്കല്‍. സ്വതന്ത്ര അഭിപ്രായം പറയുന്നവരുടെ ജീവനെടുക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വ്യക്തി എന്ത് ഭക്ഷണം കഴിക്കണമെന്നതു മുതല്‍ എന്ത് വായിക്കണം എന്നതുവരെ ഒരു വിഭാഗം തീരുമാനിക്കുന്ന സാഹചര്യം. പൗര സ്വാതന്ത്രത്തിനുമേല്‍ കടിഞ്ഞാണിടുന്ന ഭരണകൂട ഭീകരതയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും റീമ കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന മൃദു സമീപനത്തോട് പ്രതികരിക്കുകയായിരുന്നു താരം.
തീര്‍ത്തും ഭയാജനകമായ രാഷ്ട്രീയ സാമൂഹിക സ്ഥിതിയാണ് രാജ്യത്തുള്ളത്. ഒരോരുത്തരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഇതിനെതിരെ പ്രതികരിക്കാന്‍ ജനം തയ്യാറാകണം. വ്യക്തി സ്വാതന്ത്രം നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോ സമുദായവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന്റെ പാതയിലാണ്. അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള മാര്‍ഗമായാണ് പലരും ഇതിനായി മുന്നോട്ടിറങ്ങുന്നതെന്നും റീമ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha