സ്വയം നിര്‍മ്മിച്ച കള്ളുമായി വിദ്യാര്‍ഥി ക്ലാസ് മുറിയില്‍.. പിന്നെ സംഭവിച്ചത് നാടകീയം

കഞ്ഞിവെള്ളത്തില്‍ നിന്ന് സ്വയം തയാറാക്കിയ കള്ളുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാന്‍ തീരുമാനം. ക്ലാസ് മുറിയില്‍ വെച്ച് കുപ്പിയുടെ അടപ്പ് ഗ്യാസുമൂലം തെറിച്ചുപോയതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇടുക്കി ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ വിദ്യാര്‍ഥി അവിടെ നിന്ന് മുങ്ങി.
വീട്ടിലേക്ക് പോയ ഈ വിദ്യാര്‍ഥിയെ ഉപദേശിച്ച് നന്നാക്കാന്‍ കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. എക്‌സൈസിന്റെ നേതൃത്വത്തിലായിരിക്കും കൗണ്‍സലിങ്. രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥി സ്വയം നിര്‍മിച്ച കള്ള് ബാഗില്‍ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് കള്ള് എടുത്ത് നോക്കി.
ഗ്യാസ് നിറഞ്ഞ കുപ്പിയുടെ അടപ്പ് തെറിച്ച് ഇത് പുറത്തേക്കുവീണു. വിദ്യാര്‍ഥികളുടെ യൂണിഫോമിലും കള്ളായി. സഹപാഠികള്‍ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകര്‍ വന്നപ്പോഴേക്കും വിദ്യാര്‍ഥി സ്ഥലംവിട്ടു. ഇതോടെ അധ്യാപകര്‍ ഭീതിയിലായി. അവര്‍ കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തി.
തുടര്‍ന്നാണ് വിദ്യാര്‍ഥിക്ക് കൗണ്‍സലിങ് നല്‍കാനുള്ള നടപടി ആരംഭിച്ചത്. വിദ്യാര്‍ഥി ഇത് സ്വയം ഉപയോഗിക്കാനാണോ അതോ മറ്റാര്‍ക്കെങ്കിലും നല്‍കാനാണോ കൊണ്ട് വന്നതെന്ന് കൗണ്‍സിലിങിലൂടെ അറിയാന്‍ സാധിക്കുമെന്നാണ് അധ്യാപകരുടെ വിശ്വാസം.
https://www.facebook.com/Malayalivartha


























