കെ.എസ്.ഇ.ബി ഓവര്‍സിയറെ പോലീസുകാരന്റെ മകനും കൂട്ടുകാരും ചേർന്ന് തല്ലിച്ചതച്ചു ; അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ശ്രമിച്ച ഓവർസിയറെ 'നിങ്ങളാണോ കെഎസ്ഇബി ഉദ്യോഗസ്ഥന്‍' എന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി

വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ഇബി ജീവനക്കാരന് ക്രൂരമര്‍ദനം. ഓവര്‍സിയര്‍ കണ്ണദാസനാണ് മര്‍ദനമേറ്റത്. പോലീസുകാരന്റെ മകനും കൂട്ടുകാരും ചേര്‍ന്നാണ് കണ്ണദാസനെ മർദിച്ചത് എന്ന് പറയുന്നു. കവുങ്ങ് വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ലഹളയ്ക്ക് കാരണമായത്
അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖയിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് കവുങ്ങുകള്‍ വെട്ടിമാറ്റണമായിരുന്നു. ഇതിനായി ഒരു കരാര്‍ തൊഴിലാളിയുമായി എത്തിയ കണ്ണദാസനെ വീട്ടുടമസ്ഥൻ തടഞ്ഞു. മതിൽ പൊളിയുമെന്നും അതിനാൽ കവുങ്ങ് വെട്ടിമാറ്റാൻ ആകില്ലെന്നും സി ഐ എന്ന് സ്വയം പരിചയപ്പെടുത്തിയ വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു.
തുടർന്ന് കണ്ണ ദാസ് അവിടെ നിന്ന് തിരിച്ചുപോന്നു. എന്നാൽ പുറകെ എത്തിയ മൂന്നംഗ സംഘം നിങ്ങളാണോ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്ന് ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് കണ്ണദാസ് പറഞ്ഞു. പോലീസുകാരന്റെ മകനും സുഹൃത്തുക്കളുമാണ് ഇതെന്നാണ് താന്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.......
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.......
https://www.facebook.com/Malayalivartha


























