പുതിയ തട്ടിപ്പ്... വീഡിയോ കോള്‍ വിളിച്ച് കട്ട് ചെയ്തതിന് പിന്നാലെ ഗൃഹനാഥന് കിട്ടിയത് താന്‍ ഒരു സ്ത്രീക്കൊപ്പമുള്ള നഗ്‌നചിത്രം

ഇനി പരിചയമില്ലാതെ വരുന്ന വാട്‌സ് ആപ് കോളുകളെ സൂക്ഷിക്കണം. ആലത്തൂരില്‍ ഒരു ഗൃഹനാഥന് വന്ന കോളാണ് ഞെട്ടിച്ചിരിക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ കയ്യിലെ പണം പോകുന്ന വഴി അറിയില്ല. വേണ്ടപ്പെട്ട ആരുടേയോ കോള്‍ ആണെന്ന് കരുതി എടുത്ത കുടുംബനാഥനാണ് ഇത്തരത്തില്‍ ദുരനുഭവം നേരിടേണ്ടി വന്നത്.
വാട്‌സാപ്പില്‍ വന്ന വീഡിയോകോള്‍ എടുത്ത ഗൃഹനാഥന് നിമിഷങ്ങള്‍ക്കകം കിട്ടിയത് താന്‍ ഒരു സ്ത്രീക്കൊപ്പമുള്ള നഗ്‌നചിത്രം. കോള്‍ എടുത്തപ്പോള്‍ത്തന്നെ മറുവശത്ത് നഗ്‌നസുന്ദരി പ്രത്യക്ഷപ്പെട്ടു. സംഗതി പന്തികേടാണെന്ന് തോന്നി അപ്പോള്‍ തന്നെ കട്ടുചെയ്തു. നിമിഷങ്ങള്‍ക്കകം ഫോണ്‍ എടുത്തയാള്‍ക്ക് താന്‍ ഒരു സ്ത്രീക്കൊപ്പമുള്ള നഗ്‌നചിത്രം വാട്‌സാപ്പില്‍ അയച്ചുകിട്ടി. 10,000 രൂപ അയച്ചുതന്നില്ലെങ്കില്‍ ചിത്രം സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചുകൊടുത്ത് മാനം കെടുത്തുമെന്ന ഭീഷണിയും.
എന്നാല്‍ ഭീഷണിയില്‍ വീഴാതെ സംഗതി പോലീസില്‍ അറിയിക്കുകയായിരുന്നു ഗൃഹനാഥന്‍ ചെയ്തത്. ആലത്തൂര്‍ കുഴല്‍മന്ദം പോലീസില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പരാതി നല്‍കി. കോള്‍ വന്ന നമ്ബറിലേക്ക് തിരികെ ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞില്ല.
ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് ഉണ്ടാക്കിയ വാട്‌സാപ്പ് അക്കൗണ്ടായതിനാലാണിത്. പണം അയക്കില്ലെന്നും പോലീസില്‍ പരാതി കൊടുത്തെന്നും മറുപടികൊടുക്കാന്‍ പോലീസ് നിര്‍ദേശിച്ചു. അങ്ങനെ ചെയ്തതോടെ ഭീഷണിസന്ദേശം നിലച്ചു.
https://www.facebook.com/Malayalivartha


























