നടിയെ ആക്രമിച്ച കേസ്... അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്ന് ക്രൈംബ്രാഞ്ച്; ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ; നിലവിലെ വിചാരണ കോടതി ജഡ്ജി വിധി പറയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണ് തുടരന്വേഷണമെന്ന് ദിലീപ്

കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വീണ്ടും വീണ്ടും സമയം നീട്ടി ചോദിക്കുകയാണെന്ന കുറ്റപ്പെടുത്തലിന് മറുപടിയായാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്. ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിലും ആവശ്യപ്പെട്ടു.
തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തു. നിലവിലെ വിചാരണ കോടതി ജഡ്ജി വിധി പറയുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണ് തുടരന്വേഷണമെന്ന് ദിലീപ് ആരോപിച്ചു.
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. ഫൊറന്‍സിക് ലാബില്‍ നിന്നും മുദ്രവച്ച കവറില്‍ വാങ്ങി വിചാരണ കോടതിയില്‍ എത്തിക്കണം.
തുടരന്വേഷണത്തിന്റെ ഭാഗമായി മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നും, മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എന്താണ് പ്രാധാന്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.
കോടതിയുടെ കൈവശമുള്ള മെമ്മറി കാര്‍ഡിനെ കുറിച്ച് തെറ്റായ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബിനെ ഉപയോഗിച്ച് ഉണ്ടാക്കാനാണ് പരിശോധന ആവശ്യപ്പെട്ടതെന്ന് ഇപ്പോള്‍ വ്യക്തമായി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതും അന്വേഷണവും തമ്മില്‍ ബന്ധമില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയതാണെന്നും ദിലീപ് വാദിച്ചു.
https://www.facebook.com/Malayalivartha


























