നിര്‍മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് യുവ എന്‍ജിനീയര്‍ മരിച്ചു

കുമാരപുരം ജംക്ഷനു സമീപം പുനര്‍നിര്‍മാണത്തിലിരിക്കുന്ന ജിജി ആശുപത്രിയുടെ നാലാം നിലയില്‍ നിന്നു വീണ് യുവ എന്‍ജിനീയര്‍ മരിച്ചു. പൗഡിക്കോണം സൊസൈറ്റി മുക്കിനു സമീപം പാറയില്‍ വീട്ടില്‍ വൈശാഖ് (25) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നിനായിരുന്നു സംഭവം.ആശുപത്രിയില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയായിരുന്നു വൈശാഖ്. നാലാം നിലയിലെ നിര്‍മാണം വിലയിരുത്താന്‍ സണ്‍ഷേഡ് വഴി പോയപ്പോള്‍ അബദ്ധത്തില്‍ ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി ഒന്നാം നിലയിലേക്കു വീഴുകയായിരുന്നു. അംബരീഷ് -അജിത ദമ്പതികളുടെ ഏകമകനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha