കോതമംഗലത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

സ്‌കൂള്‍ ബസ് മറിഞ്ഞ് 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോതമംഗലം എളമ്പ്ര എല്‍പി സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ കുട്ടികളെ സ്‌കൂളിലേയ്ക്ക് കൊണ്ടുവരുന്ന വഴിയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha