ആട് ആന്റണിയുടെ വീട് കണ്ട് പോലീസ് ഞെട്ടി, ഒരു ഇലക്ട്‌ട്രോണിക്‌സ് കട നടത്താനുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു, ഇതെല്ലാം ഭര്‍ത്താവ് വാങ്ങിയതെന്ന് ആന്റണിയുടെ ഭാര്യ

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയുടെ വീട് രെയ്ഡ് ചെയ്ത പോലീസുകാര്‍ വീട്ടിലെ ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കണ്ട് ഞെട്ടി. ഒരു ഷോറൂം തുടങ്ങാനുള്ള ഉപകരണങ്ങളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
ഗോപാലപുരം കരുമാണ്ട കൗണ്ടന്നൂരിലെ ഭാര്യവീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, പ്രൊജക്ടര്‍, ഡിജിറ്റല്‍ കാമറകള്‍, സിം കാര്‍ഡുകള്‍, പുതിയ മാരുതി ആള്‍ട്ടോ കാര്‍, കാറിന്റെ രേഖകള്‍, ശെല്‍വരാജ് എന്ന പേരിലെടുത്ത വ്യാജ പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് കണ്ടെടുത്തത്. പാരിപ്പള്ളി എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ കൊല്ലത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.
രണ്ടു വര്‍ഷത്തോളം ആന്റണി കേരളത്തില്‍ വരാതെ തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ മോഷണം നടത്തിയിരുന്നു. പരിശോധനയില്‍ കണ്ടെത്തിയ എല്ലാ വസ്തുക്കളും അന്യസംസ്ഥാനങ്ങളില്‍ നിന്ന് മോഷ്ടിച്ചതാണ്. കണ്ടെടുത്ത സാധനങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലമതിക്കും. മോഷ്ടിച്ചവയില്‍ ചിലത് ചികിത്സയ്ക്കായും വാഹനം വാങ്ങുന്നതിനും തമിഴ്‌നാട്ടില്‍ തന്നെ വിറ്റതായും സൂചനയുണ്ട്. ഈറോഡിനടുത്ത് മോഷണത്തിന് പോകവേ വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നുള്ള ചികിത്സയ്ക്കും ഹോം നഴ്‌സിന് പ്രതിഫലം നല്‍കുന്നതിനും തുക ഉപയോഗിച്ചതായാണ് ആന്റണിയുടെ മൊഴി.
തൊണ്ടിമുതലുകള്‍ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി കൊല്ലത്തേക്ക് കൊണ്ടുപോകാനുള്ള അനുമതി വാങ്ങിയതായും പൊലീസ് പറഞ്ഞു.ഇയാള്‍ക്കെതിരെയുള്ള ഭൂരിഭാഗം കേസുകളും കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൊണ്ടിമുതലുകള്‍ എവിടെ നിന്നെല്ലാം മോഷ്ടിച്ചതാണെന്ന് കൊല്ലത്ത് അടുത്ത ദിവസങ്ങളില്‍ നടക്കുന്ന വിശദമായ ചോദ്യംചെയ്യലിലേ അറിയാനാകൂ എന്ന് പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha