ആട് ആന്റണിയെ കാണാന്‍ ഭാര്യമാര്‍ കൊല്ലത്തേക്ക്, 21 ഭാര്യമാരെ പോലീസ് കണ്ടെത്തി, മക്കളുടെ കണക്കെടുപ്പ് തുടങ്ങി, ഇനിയും ഭാര്യമാരുണ്ടാകാമെന്ന് പോലീസ്

ഏത് നാടായാലും വേണ്ടില്ല അവിടെ ആട് ആന്റണിക്കൊരു പെണ്ണ് ഉണ്ടാകും. അതാണ് മോഷണത്തിനും ആന്റണിക്ക് കരുത്ത്. മോഷ്ടിക്കുന്ന സാധനങ്ങളുമായിട്ടാണ് ഭാര്യമാരെ കാണാനായി ആന്റണി എത്തുന്നത്. എല്ലാവര്‍ക്കും ജീവിക്കാനാവശ്യമായ പണവും സ്വര്‍ണവുമെല്ലാം ഇയാള്‍ നല്‍കും. ഭാര്യവീട്ടുകാര്‍ക്കും ആന്റണി ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത് കൊണ്ട് ആര്‍ക്കും ആന്റണിയോട് വിരോധമില്ല. എല്ലാവര്‍ക്കും ആന്റണിയെ ഇഷ്ടം. കൊല്ലത്താണ് ഇപ്പോള്‍ ആട് ആന്റണിയുള്ളത്. ആന്റണിയുടെ 21 ഭാര്യമാരെ പോലീസ് പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. മക്കളുടെ കണക്കെടുപ്പും പൊലീസ് തുടങ്ങിയിട്ടുണ്ട്.
നാട് ഏതായാലും ആടിന് ഒന്നിലേറെ സ്ത്രീകളുമായി ബന്ധമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.മോഷണങ്ങള്‍ക്ക് മറയിടാനും താവളങ്ങള്‍ ഒരുക്കാനും ആട് കണ്ടെത്തിയ വഴിയാണ് വിവാഹങ്ങള്‍. ഇയാള്‍ 21 വിവാഹങ്ങള്‍ കഴിച്ചതായാണ് വിവരം.മണിയന്‍പിള്ളയുടെ കൊലപാതകത്തിനു ശേഷവും അഞ്ച് പേരെ വിവാഹം കഴിച്ചു. മോഷണത്തിന് കൂട്ടാളികളെ കൂട്ടുകയോ സ്വന്തം പേരിലുള്ള സിംകാര്‍ഡ് ഉപയോഗിക്കുകയോ ചെയ്യാത്ത ആടിന്റെ പെണ്‍വേട്ട മാത്രമാണ് ഒടുവില്‍ അന്വേഷണ സംഘത്തിന് പിടിവള്ളിയായതും.
ഭാര്യമരിച്ച 43 കാരന് വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്. ഇലക്ട്രോണിക് എന്‍ജിനീയര്‍, തുണി മൊത്തക്കച്ചവടക്കാരന്‍, കമ്പ്യൂട്ടര്‍ വ്യാപാരി അങ്ങനെ ജോലി എന്തുമാകാം. സാധാരണയിലും താഴ്ന്ന സാമ്പത്തിക നിലവാരമുള്ള വീടുകളിലെ യുവതികളാണ് പലപ്പോഴും ഇരകളാകുന്നത്. ലളിതമായ വിവാഹം മതിയെന്നു പറയുന്നതോടെ യുവതികളുടെ ബന്ധുക്കള്‍ക്കും ഇയാളോട് മതിപ്പേറും. ഭാര്യമാരാക്കുന്നവര്‍ക്ക് ആവശ്യത്തിന് പണവും ആഭരണങ്ങളുമൊക്കെ നല്‍കുന്നതിനാല്‍ പെണ്‍കുട്ടി രക്ഷപ്പെട്ടെന്നാകും ബന്ധുക്കളുടെ ചിന്താഗതി. രണ്ടാഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ വീട്ടിലെത്തുന്നത് ജോലി സംബന്ധമായ യാത്ര കാരണമെന്നാണ് ഭാര്യമാരെ വിശ്വസിപ്പിക്കുന്നത്. ഒടുവില്‍ പൊലീസ് തേടിവരുമ്പോഴാകും യാഥാര്‍ത്ഥ്യം മനസ്സിലാകുന്നത്.
ഇയാളോടൊപ്പം ഏറെക്കാലം ഉണ്ടായിരുന്ന സൂസന്‍ ഇയാളുടെ സഹോദരിയായും അമ്മയായും അമ്മായിഅമ്മമായുമൊക്കെ അഭിനയിച്ച് ഇത്തരം വിവാഹത്തട്ടിപ്പുകള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. ഇവരും മകള്‍ ശ്രീലതയും, ശ്രീലത ജയിലില്‍ വച്ച് ജന്മം നല്‍കിയ കുട്ടിയും ഇപ്പോള്‍ കൊല്ലത്തെ മഹിളാമന്ദിരത്തിലാണുള്ളത്. ആട് ആന്റണി ഇതിനകം കോടികള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha