ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാത്ത കേരളം; ഒരു വര്‍ഷത്തിനിടെ 175 പീഡനം

സ്ത്രീകള്‍ക്കെതിരെയുള്ള ലൈഗിംക അതിക്രമങ്ങള്‍ക്ക് വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമ്പോള്‍ ഇവിടെ വിട്ടുപോകുന്ന ഒരു വിഭാഗമാണ് ആണ്‍കുട്ടികള്‍. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന പീഡനങ്ങളില്‍ വന്‍വര്‍ധന. ചൈല്‍ഡ് ലൈന്‍ സെന്ററുകളിലും പോലീസിലും റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍പ്രകാരം 2014 മാര്‍ച്ച് മുതല്‍ 2015 വരെ 175 ആണ്‍കുട്ടികള്‍ പീഡനത്തിനിരയായി. എന്നാല്‍, പീഡനത്തിനിരയാകുന്നവരില്‍ പലരും പരാതിപ്പെടാന്‍ മടിക്കുന്നതിനാല്‍ കണക്ക് ഇതിലും അധികമാകാമെന്നു കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. മുഹമ്മദാലി ചൂണ്ടിക്കാട്ടി. കുട്ടിയുടെ ഭാവിയോര്‍ത്ത് രക്ഷിതാക്കള്‍പോലും ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു.
പെണ്‍കുട്ടികളെ അപേക്ഷിച്ച്, ആണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീകമാനസികപ്രശ്‌നങ്ങളെക്കുറിച്ചു പൊതുഅവബോധമില്ലാത്തത് ഇത്തരം സംഭവങ്ങള്‍ മറച്ചുവയ്ക്കപ്പെടാന്‍ കാരണമാകുന്നതായി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു.
2014 മാര്‍ച്ച് മുതല്‍ ഇതുവരെയുള്ള കണക്കുപ്രകാരം അഞ്ചുവയസ് വരെയുള്ള ഒന്‍പത് ആണ്‍കുട്ടികള്‍ പീഡനത്തിനിരയായി. 618 വരെയുള്ള 46 പേര്‍, 1618 വരെയുള്ള 99 പേര്‍ എന്നിവര്‍ക്കെതിരെയും അതിക്രമമുണ്ടായി. കോഴിക്കോട് ചൈല്‍ഡ് ലൈനില്‍ മാത്രം ഇത്തരം 25 പരാതികള്‍ കഴിഞ്ഞവര്‍ഷം ലഭിച്ചു.
പ്രകൃതിവിരുദ്ധപീഡനത്തിനിരയാകുന്ന ആണ്‍കുട്ടികള്‍ പിന്നീടു മാനസികവിഭ്രാന്തിക്കും മയക്കുമരുന്നിനും അടിപ്പെടാനുള്ള സാധ്യതയേറെയാണ്. പക്ഷേ ഇതെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ്.
സ്‌കൂളുകളില്‍നിന്നും വീടുകളില്‍നിന്നും പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ജാഗ്രതാനിര്‍ദേശങ്ങള്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ പൊതുവേ ഉണ്ടാകുന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അവര്‍ ബോധവാന്‍മാരല്ലെന്നും മനഃശാസ്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌കൂളിലേക്കും വീട്ടിലേക്കും വാഹനങ്ങളില്‍ ലിഫ്റ്റ് നല്‍കുന്ന സംഘങ്ങള്‍ നഗരപ്രദേശങ്ങളില്‍ ആണ്‍കുട്ടികളെ വലയിലാക്കുന്നതായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ അഞ്ചോളം കേസുകള്‍ കോഴിക്കോട് സിറ്റി, റൂറല്‍ പരിധിയിലും കൊച്ചി സിറ്റിയിലും കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. അപരിചതര്‍ക്കൊപ്പം വാഹനങ്ങളില്‍ കയറുന്നതു വിലക്കിക്കൊണ്ട് കര്‍ശനനിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നുണ്ട്. പീഡനങ്ങള്‍ കൂടുതലും ബന്ധുക്കളില്‍ നിന്നാണെന്നതും ആശങ്ക ഉണ്ടാക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha