മൂന്നാറില്‍ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു

മൂന്നാറില്‍ പൊമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. പി.എല്‍.സി യോഗത്തില്‍ ധാരണയിലത്തെിയ കൂലിയില്‍ തൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്ന് പൊമ്പിള ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം ചെയ്യുമെന്നും ഗോമതി വ്യക്തമാക്കി.
സര്‍ക്കാറും ട്രേഡ് യൂണിയനും മാനേജ്‌മെന്റും പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ ഒത്തുതീര്‍പ്പിന്റെ ഫലമായിട്ടായിരുന്നു ഐക്യട്രേഡ് യൂണിയന്‍ വെള്ളിയാഴ്ച സമരം പിന്‍വലിച്ചതെന്നും 301 രൂപ കൂലി തങ്ങള്‍ക്ക് ഒരിക്കലും സ്വീകാര്യല്ലെന്നും പൊമ്പിള ഒരുമൈ നേതാവ് ലിസി സണ്ണി വ്യക്തമാക്കി. ഇത് ഞങ്ങള്‍ നടത്തിയ സമരമാണ്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ് നടക്കുന്ന ചര്‍ച്ചയില്‍ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകും. പൊമ്പിള ഒരുമൈ ഒറ്റക്കെട്ടാണെന്നും അവര്‍ പറഞ്ഞു.
മിനിമം കൂലിയില്‍ ധാരണയായതിനെതുടര്‍ന്ന് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിവന്ന സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ധാരണപ്രകാരം തേയില / കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി 232ല്‍നിന്ന് 301 ആയും റബര്‍ തോട്ടം തൊഴിലാളികള്‍ക്ക് 317ല്‍ നിന്ന് 381ആയും ഏലം 267ല്‍നിന്ന് 330 ആയും നിശ്ചയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐക്യട്രേഡ് യൂണിയന്‍ സമരം പിന്‍വലിച്ചെങ്കിലും പൊമ്പിള ഒരുമൈ ഇന്ന് നിലപാടറിയിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്
സമരത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് നല്‍കണമെന്നും സര്‍ക്കാര്‍ തോട്ടം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാരിസണ്‍സ് മലയാളം തോട്ടങ്ങളില്‍ നടക്കുന്ന ബോണസ് സമരം തീര്‍ക്കാന്‍ മാനേജ്‌മെന്റുമായി യൂണിയന്‍ വ്യാഴാഴ്ച ചര്‍ച്ച ചെയ്ത് തീരുമാനിക്കും. തോട്ടംമേഖല സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ചില തീരുമാനങ്ങള്‍ എടുക്കാന്‍ നവംബര്‍ നാലിന് യോഗം ചേരും. റവന്യൂ വനം മന്ത്രിമാരെ പങ്കെടുപ്പിച്ച് ഹാരിസണ്‍സ് മലയാളം മാനേജ്‌മെന്റ് ആവശ്യപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്‌ളാന്‍േറഷന്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനുമായി ഏകാംഗ കമീഷനെ നിയോഗിക്കും. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha