ഭര്‍ത്താവിനെ കൊലപ്പെടുത്തി ജ്യേഷ്ഠപത്‌നിയെ സ്വന്തമാക്കാന്‍ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം

ശക്തന്‍ നഗറില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ താഴത്തെ നിലയിലെ വെള്ളത്തില്‍ ബംഗാളി തൊഴിലാളി മുര്‍ത്തിസ്മിയ (44)യെ കൊലപ്പെടുത്തിയ നിലയില്‍ കണ്ട സംഭവത്തില്‍ സഹോദരന്‍ ഫിറോസ് ഷെയ്ക്കിന് (34) ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജ്യേഷ്ഠഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ കൊലപാതകമെന്ന രീതിയില്‍ അന്നേ കുപ്രസിദ്ധമായ കേസില്‍ പ്രതി കുറ്റക്കാരനെന്നു കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.
തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറാണ് വിധി പ്രഖ്യാപിച്ചത്. 2013 ഒക്ടോബര്‍ ആറിനാണു മുര്‍ത്തിസ്മിയയെ തലയ്ക്കടിച്ചതിന്റേയും കുത്തിയതിന്റേയും മുറിവുകളോടെ വയര്‍കീറി വെള്ളത്തില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. ബേസ്‌മെന്റ് ഫ്‌ളോറിലെ വെള്ളം വറ്റിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠഭാര്യയെ സ്വന്തമാക്കാന്‍ നടത്തിയ കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തിയത്.
പലതവണ തന്നെ കീഴ്‌പ്പെടുത്താന്‍ പ്രതി ശ്രമിച്ചിരുന്നതായി മുര്‍ത്തിസ്മിയയുടെ ഭാര്യ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജ്യേഷ്ഠനെ ഒഴിവാക്കുക എന്ന ലക്ഷ്യം നേടാന്‍ ജോലിവാങ്ങിത്തരാമെന്നു പറഞ്ഞു ജ്യേഷ്ഠനെ കേരളത്തിലേക്കു കൊണ്ടുവന്നതും പ്രതിയാണ്.
കൊലപാതകത്തിനു ശേഷം ജ്യേഷ്ഠനെ നാട്ടിലേക്കു തിരികെ അയച്ചുവെന്നു പറഞ്ഞു വീണ്ടും ഒരുമാസം പ്രതി അതേ സ്ഥലത്തു തന്നെ ജോലിയില്‍ തുടര്‍ന്നിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും കത്തിയും പൊലീസ് പിന്നീട് കണ്ടെടുത്തു. 24 സാക്ഷികളെ വിസ്തരിച്ച കേസില്‍ പ്രൊസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു, ബബില്‍ രമേശ് എന്നിവര്‍ ഹാജരായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha