തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

നാലാംചിറയ്ക്ക് സമീപം വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 35 ഓളം പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധികം ആളുകള്‍ക്കും തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്.
കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വന്ന സൂപ്പര്‍ എക്‌സ്പ്രസ് ബസും തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കരയിലേയ്ക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി യാത്രക്കാരുണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha