കൊച്ചി നഗരത്തില്‍ അര്‍ദ്ധരാത്രി ഹോട്ടല്‍ കെട്ടിടം പൊളിച്ച് നീക്കി; കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ജീവനക്കാരെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

നഗരത്തിലെ ഹോട്ടലിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഏഴ് അന്യസംസംഥാന തൊഴിലാളികളെ ഫയര്‍ ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം. നഗരത്തില്‍ എംജി റോഡില്‍ ജോസ് ജംഗ്ഷനിലെ സഫയര്‍ എന്ന ഹോട്ടലാണ് അജ്ഞാതര്‍ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. അതേസമയം കെട്ടിടം പൊളിച്ച് നീക്കിയത് മെട്രോ നിര്‍മ്മാണ തൊഴിലാളികളുടെ വേഷത്തിലെത്തിയവരാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അര്‍ധരാത്രി ജീവനക്കാര്‍ ഉറങ്ങിക്കിടന്ന സമയത്താണ് കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചു നീക്കിയത്. ജീവനക്കാര്‍ക്കു പുറത്തേക്ക് ഇറങ്ങേണ്ട പടികള്‍ അടക്കമായിരുന്നു പൊളിച്ചു നീക്കിയത്. ഇതിനാല്‍ ജീവനക്കാര്‍ക്ക് പുറത്തേക്ക് കടക്കാനായില്ല. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഡിഎംആര്‍സി വ്യക്തമാക്കി. കെട്ടിടം പൊളിച്ചു നീക്കിയ സംഘത്തെ പാലാരിവട്ടത്തുവച്ച് പോലീസ് പിടികൂടി. ജെസിബിയും പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha