സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശങ്ങളുമായി കോളജ് മാഗസിന്‍: എഡിറ്റര്‍ക്ക് സസ്‌പെന്‍ഷന്‍

സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശങ്ങളുമായി പ്രസിദ്ധീകരിച്ച അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മാഗസിന്‍ പിന്‍വലിച്ചു. കോളജ് പദാവലി എന്ന പേരിലാണ് മോശം വാക്കുകള്‍ ഉപയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് മാഗസീന്‍ എഡിറ്റര്‍ ബിബിന്‍ ബോബച്ചനെ സസ്‌പെന്‍ഡ് ചെയ്തു.
സീസണ്‍സ് 2015 എന്ന പേരില്‍ ഇറക്കിയ മാഗസിന്‍ ആണ് മോശം പരാമര്‍ശത്തെ തുടര്‍ന്നു പിന്‍വലിച്ചത്. മാഗസിനില്‍ 105 ാം പേജിലാണ് ക്യാംപസ് നിഘണ്ടുവെന്ന പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്ന രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചത്. ക്യാംപസുകളില്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചുവരുന്ന സവിശേഷ പദാവലിയെ ആണ് ക്യാംപസ് നിഘണ്ടു എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ക്യാംപസുകള്‍ മലയാള ഭാഷയ്ക്കു നിരവധി പദങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.
അതില്‍ ചിലതു ചുവടെ നല്‍കുന്നുവെന്ന മുന്‍കുറിപ്പോടെയാണു നിഘണ്ടു പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മാഗസിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha