ചലച്ചിത്രമേള ഒമ്പത് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

ഡിസംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (ഐഎഫ്എഫ് കെ) ഒമ്പതു മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടെണ്ണം മത്സര വിഭാഗത്തിലും ഏഴെണ്ണം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലുമായിരിക്കും. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ , സതീഷ് ബാബുസേനന്റെയും സന്തോഷ് ബാബുസേനന്റെയും ചായം പൂശിയ വീട് എന്നിവയാണ് മത്സര വിഭാഗത്തിലുള്ളത്.
അക്രം മുഹമ്മദാണ് ചിത്രത്തിലെ നായകന്‍. നെഹാ മഹാജന്‍ ആണ് നായിക. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ ഡോ ബിജുവിന്റെ വലിയ ചിറകുളള പക്ഷികള്‍, സലീം അഹമ്മദിന്റെ പത്തേമാരി, സനല്‍കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി , വികെ പ്രകാശിന്റെ നിര്‍ണായകം, ആര്‍എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്‍ , ആര്‍ ഹരികുമാറിന്റെ കാറ്റും മഴയും എന്നിവ പ്രദര്‍ശിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha