Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിൽ നിന്നും മാറ്റിയത് ബഹ്റയെയെ രക്ഷിക്കാൻ; മോൻസൻ മാവുങ്കലിൻ്റെ കുരുക്കിൽ നിന്ന് ബഹ്റയെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരെയും രക്ഷിച്ചത് പിണറായിയുടെ അടിമയെന്ന് പോലീസുകാർ തന്നെ വിശേഷിപ്പിക്കുന്ന ഷേക്ക് ദർവേഷ് സാഹിബ്, മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രം

10 AUGUST 2022 03:00 PM IST
മലയാളി വാര്‍ത്ത

ഒടുവിൽ ലോക് നാഥ് ബഹ്റയെയും മനോജ് എബ്രഹാമിനെയും ലക്ഷ്മണയെയും പിണറായി രക്ഷിച്ചു.എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും നീക്കിയത് എന്തിന് വേണ്ടിയാണെന്ന സത്യം ഒടുവിൽ കേരളം അറിഞ്ഞു. പിണറായിയുടെ അടിമയെന്ന് പോലീസുകാർ തന്നെ വിശേഷിപ്പിക്കുന്ന ഷേക്ക് ദർവേഷ് സാഹിബാണ് മോൻസൻ മാവുങ്കലിൻ്റെ കുരുക്കിൽ നിന്ന് ബഹ്റയെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരെയും രക്ഷിച്ചത്.

മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .ഉദ്യോഗസ്ഥർ മോൻസൻ മാവുങ്കലിൽ നിന്ന് പണം വാങ്ങിയത് കടമായിട്ടാണ്.പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി ആരോപണവിധേയനായ ഉദ്യോഗസ്ഥർ മോൻസനുമായി അടുപ്പം പുലർത്തി. ക്രൈംബ്രാഞ്ച്.മുൻ ഡിഐജി എസ് സുരേന്ദ്രനും കുടുംബത്തിനും മോൻസനുമായി വലിയ അടുപ്പമുണ്ടായിരുന്നു, എന്നാൽ തട്ടിപ്പിൽ പ്രതിയാക്കാൻ തെളിവില്ല .അതിനാലാണ് സസ്പെൻഷനും വകുപ്പുതല അന്വേഷണവും തുടരുന്നത്. മോൻസന്‍റെ കൊച്ചിയിലെ വീട്ടിൽ പട്രോളിങ് ബുക്ക് വെച്ചത് സാധാരണ നടപടി മാത്രമാണ്.


കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസന് കൈമാറിയത്.സുധാകരനെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.


യുട്യൂബ് വ്ലോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന നിലയി ലാണ് മാവുങ്കൽ പോലീസുകാരുടെ വിശ്വസ്തനായത്. പ്രവാസി മലയാളി അസോസിയേഷന്‍ രക്ഷാധികാരി എന്ന നിലയിലും മോന്‍സന്‍ മാവുങ്കല്‍ പേരെടുത്തു. പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മാവുങ്കലിൻ്റെ അതിഥികളായി.


മോന്‍സന്‍റെ തട്ടിപ്പ് കഥകള്‍ വലിയ വിവാദമായി. കേരള പൊലീസ് മുന്‍ മേധാവി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച് മോന്‍സന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം അമ്പരപ്പോടെയാണ് കണ്ടത്. . മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ അടക്കം ഇയാളുടെ തട്ടിപ്പുകളിൽ കബളിക്കപ്പെട്ടിരുന്നു.


മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ, പ്രശാന്ത് ഐഎഎസ് മുതല്‍ യതീഷ് ചന്ദ്ര ഐപിഎസ് വരെയുള്ളവര്‍ തട്ടിപ്പുകാരനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചതോടെ മോന്‍സന്‍ മാവുങ്കല്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇതിനിടയിലാണ് സാമ്പത്തിക തട്ടിപ്പുകളും പോക്സോ അടക്കമുള്ള കേസുകളിലും മോന്‍സന്‍റെ പേര് വരുന്നത്. ഇതോടെ പരിയപ്പെട്ടപ്പോള്‍ പറഞ്ഞത് വിശ്വസിക്കാതിരിക്കാന്‍ തരമില്ലായിരുന്നുവെന്ന രീതിയില്‍ പ്രശസ്തര്‍ നിലപാട് മാറ്റി. മോന്‍സന്‍ മാവുങ്കലിന്‍റെ മ്യൂസിയത്തില്‍ നിന്നുള്ള ലോക്നാഥ് ബെഹ്റ, മനോജ് എബ്രഹാം എന്നീ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടേയും ചിത്രങ്ങള്‍ വന്നതോടെ മോന്‍സനെതിരെ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നു.


എന്നാല്‍ കെ സുധാകരനൊപ്പമുള്ള മോന്‍സന്‍റെ ചിത്രം പുറത്തായതിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ചെറിയ രീതിയിലെങ്കിലും ആറിത്തണുത്തു. അമൂല്യമെന്നും വർഷങ്ങളുടെ പഴക്കമുണ്ടെന്നും അവകാശപ്പെട്ടിരുന്ന ടിപ്പുവിന്‍റെ സിംഹാസനവും ശിവന്‍റെ വെങ്കല വിഗ്രവുമെല്ലാം പുരാസവസ്തുവല്ലെന്നാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ പരിശോധനയില്‍ വ്യക്തമായത്. മുൻ സംസ്ഥാന പൊലീസ് മേധാവിയെ പോലും കബളിപ്പിച്ച ടിപ്പുവിന്‍റെ സിംഹാസനം- വ്യാജം, ടിപ്പുവിന്‍റെ വാളും വ്യാജം. ചിരിക്കുന്ന ബുദ്ധനും ഗ്രാമഫോണുമെല്ലാം പഴയതല്ല. ശിവ-കൃഷ്ണ വിഗ്രങ്ങളും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും എണ്ണ ഛായ ചിത്രങ്ങളും പുരാവസ്തുക്കളല്ല. ചെമ്പ് തട്ടം, തമ്പുരു, ഗ്രാമഫോണ്‍, വിളക്കുകള്‍ എല്ലാം തട്ടിപ്പായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തു.


ഇയാളുടെ ജീവിത ശൈലിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. യൗവ്വനം നി‍ലനിർത്താൻ വർഷങ്ങളായി ഇയാൾ അരിയാഹാരം കഴിച്ചിരുന്നില്ല. വിദേശത്തുനിന്ന് എത്തിക്കുന്ന സൗന്ദര്യവർധക ടാബ്ലറ്റുകളും ഉപയോഗിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ബൈബിളിലെ പഴയനിയമത്തിലെ മോശെയുടെ അംശവടിയുമൊക്കെ തന്‍റെ കൈവശമുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിലുളള വീട് മ്യൂസിയമാക്കി മാറ്റിയായിരുന്നു തട്ടിപ്പ്. ബ്രൂണൈ സുൽത്താനുമായും യുഇ എ രാജകുടുംബാംഗങ്ങളുമായും പുരാവസ്തുക്കളുടെ വിൽപ്പന നടത്തിയെന്നും ഇടപാടിൽ രണ്ട് ലക്ഷത്തി അറുപത്തീരായിരം കോടി കിട്ടിയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.


ബാങ്കിൽ നിന്ന് പണം വിട്ടുകിട്ടാൻ ചില തടസങ്ങളുണ്ടെന്നും താൽക്കാലിക ആവശ്യത്തിനെന്നും പറഞ്ഞാണ് ഇയാൾ പലരിൽ നിന്നായി പത്തുകോടിയോളം രൂപ വാങ്ങിയത്. പണം തിരികെ കിട്ടാതെ വന്നതോടെ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എച്ച് എസ് ബി സി ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടില്ലെന്നും വിദേശത്തുനിന്ന് പണം വന്നിട്ടില്ലെന്നും തെളിഞ്ഞത്. സാമ്പത്തിക തട്ടിപ്പെന്ന് ബോധ്യമായത്. ഇതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നേടിയെന്ന് അവകാശപ്പെട്ട ഡോക്ടറേറ്റും വ്യാജമെന്ന് തെളിയുകയും ചെയ്തു. മോന്‍സനുമായുള്ള അടുത്ത ബന്ധം ഐജി ലക്ഷ്മണന്‍, മുൻ ചേർത്തല സി ഐ ശ്രീകുമാര്‍ എന്നിവര്‍ക്ക് സസ്പെന്‍ഷനും ലഭിച്ചു. പോക്സോ അടക്കമുള്ള കേസുകളില്‍ ക്രൈം ബ്രാഞ്ച് മോന്‍സനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.


ക്രൈംബ്രാഞ്ചിനായിരുന്നു അന്വേഷണ ചുമതല. ഐ.ജി.ശ്രീജിത്ത് നേരിട്ട് അന്വേഷണം തുടങ്ങിയതോടെ പല രഹസ്യങ്ങളും പുറത്താക്കി.ഇതിനിടയിൽ വാർത്ത ചോരുന്നത് ശ്രീജിത്ത് വഴിയാണെന്ന സംശയവും ചില കോണുകളിൽ നിന്നുയർന്നു.ശ്രീജിത്തിൻ്റെ മാധ്യമ പ്രവർത്തകരുമായുള്ള സൗഹൃദം സർക്കാരിന് തടസമായി മാറി . കൊച്ചി മെട്രോ മേധാവിയായി ബഹ്റ മാറിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ

ഡ്രൈവിംഗ് സീറ്റിൽ ബഹ്റ ഉണ്ടായിരുന്നു. അനിൽ കാന്തിനെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്തതു കൊണ്ട് ബഹ്റയെയാണ് അദ്ദേഹം എല്ലാ കാര്യങ്ങൾക്കും ആശ്രയിച്ചിരുന്നത്. തച്ചങ്കരിയെ സംസ്ഥാന പോലീസ് മേധാവിയാക്കാതിരിക്കാൻ അനിൽ കാന്തിന് സർവീസ് കാലാവധി നീട്ടി കൊടുത്തത് ബഹ്റ പറഞ്ഞിട്ടാണ്. മലയാളിയായ തച്ചങ്കരിയെക്കാൾ ബഹ്റക്ക് വിശ്വാസം മലയാളിയല്ലാത്ത അനിൽ കാന്തായിരുന്നു.


ബഹ്റ എന്തെല്ലാം തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബഹ്റ ക്ക് പോലും വ്യക്തമല്ലെന്നാണ്

പോലീസിലെ ഉന്നതർ പറയുന്നത്. പിണറായി വിജയന് ആവശ്യം അടിമകളെ പോലെയുള്ള ഉദ്യോഗസ്ഥരാണ്. അതിനാണ് പി.ശശിയെ മുഖ്യമന്ത്രിയുടെ സാരഥിയാക്കിയത്. ശശി വന്നയുടൻ ആദ്യം നടത്തിയ പരിഷ്ക്കാരം ശ്രീജിത്തിനെ മാറ്റലായിരുന്നു. ആദ്യം ചെയ്തത്. ശശി പറഞ്ഞത് കേൾക്കുന്നവർക്ക് മാത്രമാണ് ഇപ്പോൾ പോലീസിൽ രക്ഷ.


മാവുങ്കൽ കേസിൽ ആരോപണ വിധേയനായ മനോജ് എബ്രഹാമിനെ ശശി നിയമിച്ചത് വിജിലൻസിലാണ്. വിജിലൻസിൽ നിയമിക്കപ്പെടണമെങ്കിൽ ക്ലീൻ ചിറ്റ് ആവശ്യമാണ്. എന്നാൽ ശശിയുടെ നിയമനങ്ങൾക്ക് ക്ലീൻ ചിറ്റ് ആവശ്യമില്ല.ശശി പറയുന്നിടത്ത് പിണറായി ഒപ്പിട്ട് നൽകുമെന്നാണ് സർക്കാരിലെ ഉന്നതർ പോലും പറഞ്ഞ് ചിരിക്കുന്നത്. പണ്ട് ശിവശങ്കർ അലങ്കരിച്ചിരുന്ന സ്ഥാനമാണ് ഇപ്പോൾ ശശി കൈയടക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.


ദർവേഷ് സാഹിബിന് നിർദ്ദേശങ്ങൾ നൽകുന്നത് പി ശശിയാണ്. ശശിയുടെ നിർദ്ദേശാനുസരണമാണ് ഉന്നത ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയത്. എന്നാൽ പിണറായിയുടെ ശത്രുവായ കെ സുധാകരനെതിരെ അന്വേഷണം തുടരുമെന്നും ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാവുങ്കലിൻ്റെ കേസ് കേൾക്കുകയാണെങ്കിൽ വിവരമറിയും.


ശബരിമലയെ തകർക്കാൻ സി പി എം നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു മോൻസൻ്റെ ശബരിമല തീട്ടൂരമെന്ന് കേന്ദ്ര സർക്കാർ തെളിയിച്ചിരുന്നു. മോൻസനെ രക്ഷിച്ചില്ലെങ്കിൽ തിട്ടൂരം സിപിഎം ഉണ്ടാക്കിയ കഥ മോൻസൻ തുറന്നു പറയും. ഇതാണ് സി പി എം ഭയക്കുന്നത്. ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയാണ് മോൻസൻ്റെ തീട്ടൂരം വ്യാജമാണെന്ന് കണ്ടെത്തിയത്.മോൻസൻ്റെ ശേഖരത്തിലെ പത്ത് വസ്തുക്കളാണ് കേന്ദ്ര സർക്കാർ പരിശോധിച്ചത്. ചെമ്പോല വ്യാജമാണെന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.


ചരിത്രകാരൻമാരെ സി പി എം ചരിത്രം വളച്ചൊടിക്കാൻ ഉപയോഗിച്ചതായി മുമ്പേ ആരോപണം ഉയർന്നിരുന്നു. എം.ആർ.രാഘവവാര്യരാണ് ഇത്തരത്തിൽ ഉപയോഗിക്കപ്പെട്ട ഒരു ചരിത്രകാരൻ . ഡോ.രാജൻ ഗുരുക്കളാണ് ഇടതുപക്ഷം തരാതരം പോലെ ഉപയോഗിച്ച മറ്റൊരു ചരിത്രകാരൻ .മാവുങ്കലിൻെറ ചെമ്പോല തിട്ടൂരം വ്യാജമാണെന്ന് താൻ ചരിത്രകാരനായ എം.ആർ.രാഘവവാര്യരെ അറിയിച്ചപ്പോൾ അദ്ദേഹം ചിരിച്ചു കളഞ്ഞുവെന്നാണ് ചരിത്രകാരനായ എം.ജി.ശശിഭൂഷൻ വെളിപ്പെടുത്തിയത്.

 


എം ആർ രാഘവ വാര്യർ ഇടതുപക്ഷ വീക്ഷണമുള്ള ചരിത്രകാരനാണ്. മോൻസൻ്റെ കൈയിലുള്ള തീട്ടൂരം വ്യാജമാണെന്ന് ശശിഭൂഷൻ പറയുമ്പോൾ വാര്യർ അക്കാര്യം തള്ളി കളഞ്ഞത് അദ്ദേഹത്തിന് സത്യം അറിയാവുന്നതു കൊണ്ടാണ്. അത് സി പി എം പറഞ്ഞിട്ടാണെന്ന് വേണം അനുമാനിക്കാൻ .

ശബരിമല വിഷയത്തിൽ തന്ത്രി കുടുംബം സർക്കാരിന് എതിരായപ്പോഴാണ് തീട്ടൂരം അവതരിക്കുന്ന ത്. തന്ത്രി കുടുംബം കളിച്ചാൽ അവരുടെ പണി പോകും എന്ന അവസ്ഥ വന്നു ചേർന്നു.അതോടെ തന്ത്രി കുടുംബം സർക്കാരിൻ്റെ വഴിയിലായി. ഭീഷണിപെടുത്തിയാണ് തന്ത്രികളെ സർക്കാർ വഴിക്കു വരുത്തിയത്.കാരണം തന്ത്രിയാണ് ശബരിമലയിലെ അവസാന വാക്ക്.

 

ശബരിമല കേസ് ഹൈക്കോടതി പരിഗണിച്ചപ്പോള്‍ ചെമ്പോല തെളിവായി ഹാജരാക്കിയിരുന്നതായി ചരിത്രകാരൻ ഡോ.ശശിഭൂഷൺ പറഞ്ഞു. അഭിഭാഷകര്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നു ചരിത്രഗവേഷകന്‍ പ്രഫ.എ.ശ്രീധരമേനോനെയാണു പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. ലിപി പരിശോധിക്കേണ്ടതിനാല്‍ പരമേശ്വരന്‍ പിള്ളയെ ഏല്‍പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഒടുവില്‍ ശ്രീധര മേനോനും പരമേശ്വരന്‍ പിള്ളയും ചേര്‍ന്നു പഠനം നടത്തട്ടെയെന്നായിരുന്നു കോടതി നിര്‍ദേശിച്ചു.. വ്യാജ ചെമ്പോല തയാറാക്കിയ ആളെക്കുറിച്ചു പരമേശ്വരന്‍ പിള്ള തന്നോടു പറഞ്ഞിട്ടുണ്ടെന്ന് എം ജി ശശിഭൂഷണ്‍ പറഞ്ഞു.


ഇനി സുപ്രീം കോടതിയിലാണ് നമ്മുടെ പ്രതീക്ഷ. തിട്ടൂരം വ്യാജമാണെന്ന് വരുമ്പോൾ സർക്കാർ ശബരിമലയെ കുറിച്ച് പറഞ്ഞതെല്ലാം വ്യാജമാണെന്ന് വ്യക്തമാകും. ഇതെല്ലാമാണ് മോൻസനെ ഒഴിവാക്കാൻ കാരണം. ഒരു ദിവസം മോൻസനും ഇറങ്ങി പോകും, കൈ വീശി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends