കുത്തേറ്റ് കുടൽമാല പുറത്ത് വന്ന് ജീവനായി പിടയുന്ന അമ്മയുമായി കിരൺ ആദ്യം പോയത് അങ്കമാലി എൽ എഫ് ആശുപത്രിയിലേക്ക്; ഇവിടെ നിന്നും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; ഇതിനിടയിൽ ആശുപത്രിക്കാർക്ക് 'ആ സംശയം' ഉണ്ടായി; ഉടനെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു; പോലീസ് എത്തിയപ്പോൾ സ്വന്തം അമ്മയെ കുത്തിയ മകൻ ശ്രമിച്ചത് മറ്റൊന്നിന്!!! തൂക്കിയെടുത്ത് പോലീസ്

വാക്ക് തർക്കത്തിനിടെ അമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോൾ ഇതാ പുറത്ത് വരുന്നത് ആശുപത്രി ജീവനക്കാർക്ക് ഉണ്ടായ ഒരു ചെറിയ സംശയം പ്രതിയെ കുടുക്കിയതാണ്. അമ്മയെ കുത്തിയ ശേഷം ഇയാൾ സഹായത്തിനായി അയൽ വീടുകളിൽ കയറി ഇറങ്ങി. ഒടുവിൽ കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം അങ്കമാലി എൽ എഫ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ആശുപത്രി ജീവനക്കാർക്ക് ആ സംശയം ഉണ്ടാകുകയായിരുന്നു. ആക്രമിക്കപ്പെട്ടതാണെന്ന് മനസിലാക്കി ആശുപത്രി ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ കിരൺ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം ഇയാളെ പിടിക്കൂടുകയായിരുന്നു.
അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 1ന് ആയിരുന്നു സംഭവം. മകനും അമ്മയും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. പുലര്‍ച്ചെ വീട്ടില്‍ നടന്ന വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് മേരിയെ മകന്‍ കിരണ്‍ കത്തി ഉപയോഗിച്ച് കുത്തിയത്. വീട്ടിൽ കിരണും, മേരിയും മാത്രമാണ് ഉണ്ടായിരുന്നത്.
ആഴത്തിലേറ്റ കുത്തിൽ കുടൽമാല പുറത്ത് വന്നിരുന്നു. മേരിയെ കുത്തിയ കാര്യം കിരണ്‍ ബന്ധു വീടുകളിലും അയല്‍ വീടുകളിലും അറിയിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരണ്‍ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.ആഴത്തിലുള്ള കുത്തില്‍ കുടല്‍ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു.
അങ്കമാലി എല്‍.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. അടിപിടി കേസുകളിലും മാല മോഷണ കേസുകളിലും പ്രതിയായ കിരണ്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കിരണിനെ (27) നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിരണ്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
https://www.facebook.com/Malayalivartha























