കരച്ചിലിടക്കാനാകാതെ... ശനിയാഴിച്ച രാത്രി ഏഴു മണിയോടെ ആണ്‍കുഞ്ഞിനെ പ്രസവിച്ചു; എന്നാൽ കുട്ടി മരണപ്പെട്ടു; പ്രസവത്തെ തുടര്‍ന്ന് 32ക്കാരിക്ക് നിലയ്ക്കാത്ത രക്തസ്രാവം; ഞായറാഴ്ച്ച പുലര്‍ച്ചയോടെ രക്തസ്രാവത്തെ തുടർന്ന് മകന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

പ്രസവത്തെ തുടര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. കണ്ണൂരിലാണ് അതിദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്. പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് മരണ കാരണം. ഉളിക്കല്‍ കരുമാങ്കയത്തെ പി.പി. റസിയ(32)യും കുഞ്ഞുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടാകുകയും ഞായറാഴ്ച്ച പുലര്‍ച്ചെ മരണപ്പെടുകയുമായിരുന്നു.
ഗര്‍ഭിണിയായ റസിയയെ പ്രസവത്തിനായി മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചു. പക്ഷേ രക്തസ്രാവമുള്ളതിനാൽ ശനിയാഴിച്ച വൈകീട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഏഴു മണിയോടെ ആണ്‍കുഞ്ഞിനെ പ്രസവിച്ചു. പ്രസവത്തെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടു. തൊട്ട് പിന്നാലെ ഞായറാഴ്ച്ച പുലര്‍ച്ചയോടെ മാതാവ് റസിയയും മരണപ്പെട്ടു.
ഉളിക്കല്‍ ടൗണിലെ ചുമട്ടു തൊഴിലാളി വേലിക്കോത്ത് അബ്ദുള്‍ സത്താറിന്റെ ഭാര്യയായിരുന്നു റസിയ. രണ്ടു മക്കൾ ഉണ്ടായിരുന്നു. കബറടക്കം ഇന്ന് 12 മണിക്ക് കരുമാങ്കയം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വച്ച് നടക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























