കൊച്ചിയിലെ കൊലപാതകം... സംഭവത്തില്‍ 3 പ്രതികളെ പോലീസ് പിടിയില്‍കൂടി

കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 3 പ്രതികളെ പോലീസ് പിടികൂടി. പനങ്ങാട് സ്വദേശികളായ ഹര്‍ഷാദ്, തോമസ്,സുധീര്‍ എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്യാമിനെ കുത്തിയത് ഹര്‍ഷാദെന്ന് എറണാകുളം ഡി.സി.പി എസ് ശശീധരന്‍ പറഞ്ഞു. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സമീപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണം. ഹര്‍ഷാദ് കൈയ്യില്‍ കത്തി കരുതി വച്ചിരുന്നതായി പൊലീസ് അറിയിച്ചു.
സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേര്‍ ഒരു വാഗണ്‍ ആര്‍ കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്.
കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പില്‍ റോഡിലാണ് കൊലപാതകം നടന്നത്. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മൂന്നാമന്‍ ജോസഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























