രാത്രി മലമുകളില്‍ ടോര്‍ച്ചിന്റെ പ്രകാശം കണ്ടു; ആരോ മേടിനു മുകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്; യുവാവിന്റെ സന്ദേശം കണ്ട് മലയടിവാരത്ത് കുതിച്ചെത്തി പോലീസും വനപാലകരും അഗ്നിരക്ഷാസേനയും; മലയടിവാരത്ത് നിന്ന് നോക്കിയപ്പോൾ മുകളിൽ എന്തോ കുടുങ്ങി കിടക്കുന്നത് കണ്ടു! ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ട് ആള്‍ കുടുങ്ങി കിടക്കുന്നുവെന്ന് കരുതിയ സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച!!! 'ആ വസ്തു' അവിടെ എത്തിയത് കൈ വിട്ട് ? സന്ദേശമയച്ച യുവാവിനെ പൊക്കാനൊരുങ്ങി പോലീസ്

രാത്രി മലമുകളില്‍ ടോര്‍ച്ചിന്റെ പ്രകാശം കണ്ടു. ആരോ മേടിനു മുകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. നാട്ടുകാരന്റെ വെളിപ്പെടുത്തൽ കേട്ട് പാറയിൽ കുടുങ്ങിയ വ്യക്തിയെ രക്ഷിക്കാൻ കുതിച്ചെത്തി പോലീസ്. ഒടുവിൽ കണ്ടെത്തിയതാകട്ടെ ഒരു പാവക്കുട്ടിയെയും. മൂന്ന് മണിക്കൂറോളം പോലീസ് പിടിച്ചത് പുലിവാൽ.
പാല്‍ക്കുളം മേട്ടിലെ പാറക്കെട്ടിലാണ് സംഭവം നടന്നത്. ഇവിടെ ആരോ കുടുങ്ങിക്കിടക്കുന്നു എന്ന സന്ദേശം പൊലീസിനെയും അഗ്നിരക്ഷാസേനയെയും വനം വകുപ്പിനെയും അറിയിച്ചത് ചുരുളി ആല്‍പാറ സ്വദേശിയായിരുന്നു. രാത്രി മലമുകളില്‍ ടോര്‍ച്ചിന്റെ പ്രകാശം കണ്ടെന്നും ആരോ മേടിനു മുകളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും സന്ദേശമയക്കുകയായിരുന്നു.
സന്ദേശം കിട്ടിയപ്പോൾ കഞ്ഞിക്കുഴി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പാല്‍ക്കുളം മേടിന്റെ താഴ്‌വാരത്തുള്ള ആല്‍പാറയില്‍ കുതിച്ചെത്തി. മലയുടെ മുകളില്‍ എന്തോ വസ്തു കുടുങ്ങി കിടപ്പുണ്ടെന്നു ഇവർക്ക് മനസിലായി.
ഇവർ നഗരംപാറ റേഞ്ച് ഓഫിസില്‍ വിവരം അറിയിച്ചു. ഡപ്യൂട്ടി റേഞ്ചര്‍ ജോജി എം.ജേക്കബിന്റെ നേതൃത്വത്തില്‍ വനപാലകരും താല്‍ക്കാലിക വാച്ചര്‍മാരും ആല്‍പാറയിലെത്തി. പരിസരവാസികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മലയടിവാരത്തു നിന്നു നോക്കിയപ്പോൾ കുടുങ്ങിക്കിടക്കുന്നത് എന്താണെന്ന് വ്യക്തമായി മനസിലായില്ല.
ഇതോടെ സംഘം മലമുകളിലേക്ക് കയറി. പൊലീസും ഫയര്‍ഫോഴ്സും മലയടിവാരത്തില്‍ തന്നെ നിന്നു. ഒന്നര മണിക്കൂറോളം കഷ്ടപ്പെട്ട് ആള്‍ കുടുങ്ങി കിടക്കുന്നുവെന്ന് കരുതിയ സ്ഥലത്ത് എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. അവിടെ കണ്ടത് കുട്ടികളുടെ കളിപ്പാട്ടമായ ടെഡി ബിയറായിരുന്നു.
ഉത്സവ പറമ്പില്‍നിന്നു വാങ്ങാന്‍ കിട്ടുന്ന ഹൈഡ്രജന്‍ നിറച്ച കരടിക്കുട്ടനാണ് കണ്ടെത്തിയത്. പോലീസിന്റെ നിഗമനം ഹൈഡ്രജന്‍ നിറച്ച കരടിക്കുട്ടൻ ഏതോ കുട്ടിയുടെ കയ്യില്‍നിന്നു വഴുതി മലമുകളില്‍ എത്തിയതായിരിക്കുമെന്നാണ്. സന്ദേശമയച്ച യുവാവിനെതിരെ കേസ് എടുക്കുമെന്ന് വനപാലകര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























