കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനില്‍പ്പായിരുന്നു അവര്‍ നടത്തിയത്; അവര്‍ ഉയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത്; വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാം; ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം; മലയാളികൾക്ക് സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളികൾക്ക് സ്വാതന്ത്ര്യദിനാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അദ്ദേഹത്തിൻറെ വീഡിയോ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; 'കൊളോണിയല്‍ ശക്തികള്‍ക്കെതിരെ ജാതി, മതം, ഭാഷ തുടങ്ങി എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി ഒറ്റക്കെട്ടായി അതിശക്തമായ ചെറുത്തുനില്‍പ്പായിരുന്നു അവര്‍ നടത്തിയത്. അവര്‍ ഉയര്‍ത്തിയ ആ മുന്നേറ്റമാണ് സ്വാതന്ത്ര്യവും ഭരണഘടനാധിഷ്ഠിതവുമായ ജനാധിപത്യ വ്യവസ്ഥയും നമുക്ക് സമ്മാനിച്ചത് വൈദേശികാധിപത്യത്തിനെതിരെ പൊരുതിയ ധീരസ്വാതന്ത്ര്യ സമര സേനാനികളെ സ്മരിക്കാമെന്നും ജനാധിപത്യം കരുത്തുറ്റതാകാന്‍ ഒറ്റക്കെട്ടായി അണിചേരാം'' എന്ന് പറഞ്ഞിരിക്കുയാണ് മുഖ്യമന്ത്രി.
അതേസമയം എഴുപത്തി ആറാം സ്വാതന്ത്ര്യദിനവും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവവും പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ആശംസകളുമായി കേരള ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരുന്നു. ഗവര്‍ണറുടെ സ്വാതന്ത്ര്യദിന ആശംസ ഇങ്ങനെയാണ്; "ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കേണ്ടത് നമ്മുടെ കടമയാണ്.
സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ " എന്ന് ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























