ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്താൻ്റെ ഇമ്രാൻ ഖാൻ ജി രംഗത്ത്; ഇന്ത്യയുടെ ഭരണ രീതികൾ പാകിസ്താൻ മാതൃകയാക്കാൻ അഭ്യർത്ഥിച്ചു; നിർണ്ണായക വിവരം ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്

ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്താൻ്റെ ഇമ്രാൻ ഖാൻ രംഗത്ത് എന്ന കാര്യം ചൂണ്ടിക്കാണിച്ച് സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ത്യയുടെ വിദേശ നയത്തെ വാനോളം പുകഴ്ത്തി പാകിസ്താൻ്റെ ഇമ്രാൻ ഖാൻ ജി രംഗത്ത്. ഇന്ത്യയുടെ ഭരണ രീതികൾ പാകിസ്താൻ മാതൃകയാക്കാൻ അഭ്യർത്ഥിച്ചു.
അമേരിക്കയുടെ സമ്മർദത്തിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലേ നിരവധി ജനക്കൂട്ടങ്ങളെ പലപ്പോഴായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ് ശങ്കർ ജിയുടെ വിഡിയോ ക്ലിപ് പ്രദർശിപ്പിച്ചശേഷം അദ്ദേഹത്തെ പ്രകീർത്തിക്കുകയും ചെയ്തു.
എന്നാൽ പാക്കിസ്ഥാൻ ആകട്ടെ , അമേരിക്കയുടെ വാണിംഗ് കിട്ടിയതിനു ശേഷം അവരെ പേടിച്ച് റഷ്യയിൽ നിന്നും ചെറിയ പൈസക്ക് കിട്ടുന്ന എണ്ണ വാങ്ങാതെ വലിയ അബദ്ധം വരുത്തി . ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ പാക്കിസ്ഥാനിൽ വലിയൊരു വിഭാഗം പ്രശംസിക്കുകയാണ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha























