''അടുത്തത് നിങ്ങളാണ്'’ സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായ അക്രമണത്തെ വിമർശിച്ച 'ഹാരി പോട്ടർ’ രചയിതാവിന് വധഭീഷണി; ആക്രമണത്തെ വിമർശിച്ച് ട്വിറ്ററിലിട്ട കുറിപ്പിനു കീഴിലായിരുന്നു ജെ.കെ. റൗളിങ്ങിന് നേരെ വധഭീഷണി ഉയർത്തിയത്!!!

സൽമാൻ റുഷ്ദിയെ കുത്തിയ വിവരം ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ഇപ്പോൾ ഇതാ അദ്ദേഹത്തിന് പിന്നാലെ മറ്റൊരു എഴുത്തുകാരി വധ ഭീഷണി നേരിടുകയാണ്. 'ഹാരി പോട്ടർ’ രചയിതാവും പ്രമുഖ എഴുത്തുകാരിയുമായ ജെ.കെ. റൗളിങ്ങിന് നേരെയാണ് വധഭീഷണി ഉയർത്തിയിരിക്കുന്നത്. നോവലിസ്റ്റ് സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ ജെ.കെ. റൗളിങ് വിമർശിച്ചിരുന്നു.
ഇതോടെയാണ് ‘അടുത്തത് നിങ്ങളാണ്’ എന്ന ഭീഷണിസന്ദേശം ട്വിറ്ററിൽ ജെ.കെ. റൗളിങിനെ തേടിയെത്തിയത്. ആക്രമണത്തെ വിമർശിച്ച് ട്വിറ്ററിലിട്ട കുറിപ്പിനു കീഴിലായിരുന്നു കമന്റായാണ് ഭീഷണി സന്ദേശമെത്തിയത്. ഈ കമന്റിന്റെ സ്ക്രീൻഷോട്ട് അവർ ട്വിറ്ററിൽ പങ്കുവച്ചു. പൊലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന കാര്യവും അവർ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, സൽമാൻ റുഷ്ദിയുടെ നിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്ററിൽ നിന്നു അദ്ദേഹത്തെ മാറ്റി. പക്ഷേ ദീർഘനാളുകൾ എടുത്തു മാത്രമേ പഴയ സ്ഥിതിയിലേക്കു തിരിച്ചുവരികയുള്ളൂ. അദ്ദേഹത്തിന്റെ ഏജന്റ് ആൻഡ്രൂ വൈൽ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് അയച്ച ഇമെയിലിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് ഏറ്റ പരുക്കുകൾ ഗുരുതരമാണ്. പക്ഷേ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്ന ആശ്വാസകരമായ വിവരമാണ് പുറത്ത് വരുന്നത്.
സല്‍മാന്‍ റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂ സ്വദേശി ഹാദി മാറ്റാറിനെതിരെയാണ് (24) വധശ്രമത്തിന് കേസെടുത്തത്. പ്രതിയെ ന്യൂയോര്‍ക്ക് ചൗതൗക്വ കൗണ്ടി കോടതിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.അമേരിക്കയിലേക്ക് കുടിയേറിയ ലെബനന്‍കാരായ മാതാപിതാക്കളുടെ മകനാണ് ഹാദി മാറ്റാര്‍. ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുള്ള വിഭാഗക്കാരോട് ഇയാള്‍ അനുഭാവം പ്രകടിപ്പിച്ചിരുന്നു.
റുഷ്ദിയെ ആക്രമിച്ചത് എന്തിനാണെന്നതില്‍ ഇപ്പോഴും അന്വേഷണസംഘത്തിനു വ്യക്തതയായിട്ടില്ല. സാത്താന്റെ വചനങ്ങള്‍ എന്ന വിവാദകൃതിയുടെ പേരില്‍ റുഷ്ദിക്കെതിരേ 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫത്വ പുറപ്പെടുവിച്ച ഇറാന്‍ പരമോന്നത നേതാവായിരുന്ന അയത്തുള്ള ഖമനിയുടെ ചിത്രം ഹാദിയുടെ ഫേസ്ബുക്കില്‍ നേരത്തേ ഉണ്ടായിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
https://www.facebook.com/Malayalivartha























