പ്രതിപക്ഷത്തിന് എതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം... പ്രതിപക്ഷം ഇല്ലാക്കഥകളുടെ പൊയ്ക്കാലില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്

പ്രതിപക്ഷം ഇല്ലാക്കഥകളുടെ പൊയ്ക്കാലില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജജെപിയും ചേര്‍ന്ന് സര്‍ക്കാരിന് എതിരെ കള്ളക്കഥകള്‍ മെനയുകയാണ്.
ഈ രീതിയിലുള്ള പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല എന്ന് പിണറായി വിജയന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം ഇല്ലാക്കഥകളുടെ പൊയ്ക്കാലില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമര്‍ശിച്ചു.
സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാര്‍ വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇന്നവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha


























