സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയെ പൊലീസ് നായ കടിച്ചു

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയെ പൊലീസ് നായ കടിച്ചു. ഇടുക്കിയില്‍ ജില്ലാതല സ്വാതന്ത്ര്യ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ യുവതിയെയാണ് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായ കടിച്ചത്. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കുശേഷം വിട്ടയച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ അവസാന പരിപാടിയായി ഡോഗ് സ്‌ക്വാഡിന്റെ പ്രത്യേക ഷോ ഉണ്ടായിരുന്നു. ഷോയ്ക്കിടെ അസ്വസ്ഥനായ നായക്കളിലൊന്നിനെ പരിശീലകര്‍ പുറത്തേക്ക് മാറ്റി. പുറത്തേക്ക് നീങ്ങുന്നതിനിടെ യുവതിയുടെ അരികില്‍ എത്തിയപ്പോള്‍ പൊടുന്നനെ നായ യുവതിയുടെ കൈക്ക് കടിക്കുകയായിരുന്നു. ബെല്‍ജിയം മനിലോയിസ് വിഭാഗത്തില്‍പ്പെട്ട നായയാണ് യുവതിയെ കടിച്ചത്.
https://www.facebook.com/Malayalivartha


























