കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാവീഴ്ച... കൊലക്കേസ് പ്രതി കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
ഇന്നലെ രാത്രി ഇയാള്‍ക്കൊപ്പം സെല്ലിലുണ്ടായിരുന്ന മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയിരുന്നു. തുടര്‍ന്ന് ഇത് അഴിച്ചു മാറ്റാന്‍ അഗ്‌നി രക്ഷാ സേന സെല്ലില്‍ എത്തിയിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് വേണ്ടി സെല്‍ തുറന്ന സമയത്ത് ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. റിമാന്‍ഡിലിരിക്കെ ഈ പ്രതി നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























