കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി... കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്, പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് തിരിച്ചു

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതിയെ കണ്ടെത്തി... കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്, പ്രതിയെ കൊണ്ടുവരാന്‍ പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് തിരിച്ചു.
കൊലക്കേസ് പ്രതിയായ നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷിനെയാണ് കണ്ടെത്തിയത് . ഇയാള്‍ കോഴിക്കോട് നിന്നും ട്രെയിനില്‍ മംഗാലാപുരത്തും അവിടെ നിന്ന് ധര്‍മസ്ഥലയിലും എത്തുകയായിരുന്നു. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാനായി ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രതിയെ കൊണ്ടുവരാനായി പോലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
അതേസമയം പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയാണ് വിനീഷ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൂന്നു ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
റിമാന്‍ഡിലിരിക്കെ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലാണ് ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha


























