പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാനായി പ്രത്യേക സംഘം... പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്

പാലക്കാട് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്.
ഞായറാഴ്ച രാത്രി ഒമ്പതോടെയാണു കൊട്ടേക്കാട് സ്വദേശി ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമിച്ചത്. കുന്നങ്കാട് എന്ന സ്ഥലത്ത് സുഹൃത്ത് രാജനുമായി സംസാരിച്ചുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉടന്‍തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. കുറച്ചു ദിവസങ്ങളിലായി ഷാജഹാനുനേരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നു.
ഫ്‌ലക്‌സ് ബോര്‍ഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി പറഞ്ഞു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് ഡിവൈഎഫ്‌ഐ വെച്ച ഫ്‌ലെക്‌സ് ബോര്‍ഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോര്‍ഡ് വെക്കുന്നതിനെച്ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























