നന്നാവില്ലേ സാറെ... ഓണക്കാലത്ത് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തി വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി.; പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച നാളെ; കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാനുള്ള തീരുമാനത്തെ വെല്ലുവിളിച്ച് വീണ്ടും യൂണിയനുകള്‍; സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കില്ല

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാതെ കെ.എസ്.ആര്‍.ടി.സി. വീര്‍പ്പ് മുട്ടുകയാണ്. യൂണിയന്‍ കളിച്ച് കളിച്ച് കെ.എസ്.ആര്‍.ടി.സി. കുളമായി. ഇതിനിടെ സ്വിഫ്റ്റ് വഴി ലാഭമുണ്ടാക്കാന്‍ നോക്കിയിട്ടും അതിനും യൂണിയന്‍കാര്‍ എതിര് നിന്നു. ഇപ്പോഴിതാ ഓണക്കാലത്ത് പത്ത് കാശുണ്ടാക്കാന്‍ നോക്കുകയാണ് കെ.എസ്.ആര്‍.ടി.സി. പക്ഷെ ശമ്പളം വൈകിയാല്‍ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക് പോകും.
കെ എസ് ആര്‍ ടി സി യിലെ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച തൊഴിലാളി യൂണിയനുമായുള്ള ചര്‍ച്ച നാളെ നടക്കും. സെക്രട്ടറിയേറ്റ് അനക്‌സില്‍ ചേരുന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രിയും തൊഴില്‍ മന്ത്രിയും പങ്കെടുക്കും. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായം കൊണ്ടു വരാനുള്ള നീക്കം എതിര്‍ക്കുമെന്നാണ് യൂണിയനുകളുടെ നിലപാട്. കെ എസ് ആര്‍ ടി സി യിലെ സാമ്പത്തിക ഞെരുക്കവും തുടര്‍ന്നുള്ള പ്രതിസന്ധിയും രൂക്ഷമായി തുടരുകയാണ്.
ജൂലൈ മാസത്തെ ശമ്പള വിതരണം പേരിന് തുടങ്ങിയതേയുള്ളൂ. 90% തൊഴിലാളികളും ശമ്പളം കാത്ത് ഇരിക്കുകയാണ്. ഓണം ബോണസടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. ഹൈക്കോടതിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ആവാത്ത മാനേജ്‌മെന്റിനേയും സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്.
അതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയും തൊഴില്‍ മന്ത്രിയും കെ എസ് ആര്‍ ടി സി എം ഡിയെയും അംഗീകൃത തൊഴിലാളി യൂണിയന്‍ നേതാക്കളെയും ചര്‍യ്ക്ക് വിളിച്ചത്. ശമ്പള വിതരണം, ഡ്യൂട്ടി പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നുണ്ട് എങ്കിലും ഡ്യൂട്ടി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് എല്ലാവരും തയ്യാറല്ല.
8 മണിക്കൂര്‍ എന്നതിനു പകരം 12 മണിക്കൂര്‍ ആക്കാനുള്ള നീക്കം അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറാകുന്നില്ല. ഒറ്റ തവണ ആശ്വാസ പാക്കേജായി 250 കോടി രൂപ നല്‍കുകയും ആറ് മാസത്തേക്ക് കൂടി പ്രതിമാസ സഹായമായ 50 കോടി രൂപ നല്‍കിയാല്‍ കെ എസ് ആര്‍ ടി സിക്ക് സ്വന്തം കാലില്‍ നില്‍ക്കാനാകുമെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കാരിനെ അറിയിച്ചത്. ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.
അതേസമയം ഓണക്കാലത്തെ യാത്രക്കാരുടെ തിരക്കു പരിഗണിച്ച് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താനും വരുമാനം വര്‍ധിപ്പിക്കാനും കെ.എസ്.ആര്‍.ടി.സി. തയ്യാറെടുക്കുന്നു. ഇതിനായി തകരാറുള്ള ബസ്സുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നടപടി തുടങ്ങി. ജീവനക്കാരുടെ അവധിയും ക്രമീകരിക്കും.
സെപ്റ്റംബര്‍ ഒന്നിന് സ്‌കൂള്‍ പരീക്ഷകള്‍ അവസാനിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍. അന്നുമുതല്‍ തിരക്കുള്ള റൂട്ടുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കും. സെപ്റ്റംബര്‍ രണ്ടുമുതല്‍ 13 വരെ ഡ്രൈവര്‍, കണ്ടക്ടര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് അവധിയെടുക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
ഡ്യൂട്ടിക്ക് ഹാജരാകാത്തവരുടെ പട്ടിക തയ്യാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് നല്‍കും. സര്‍വീസിന് ഉപയോഗിക്കാവുന്ന എല്ലാ ബസ്സുകളുടെയും തകരാര്‍ പരിഹരിക്കാന്‍ ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ക്കും യൂണിറ്റ് അധികാരികള്‍ക്കും നിര്‍ദേശം നല്‍കി. തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ യാത്രക്കാരെ ഓണക്കാലത്ത് പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ക്കായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ ഓടിക്കും. കൂടുതല്‍ ബസ്സുകളില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. ഡീസല്‍ക്ഷാമം കാരണം സര്‍വീസ് മുടങ്ങാതിരിക്കാനുള്ള ക്രമീകരണവും ഒരുക്കും.
"
https://www.facebook.com/Malayalivartha


























