ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍... പാലക്കാട് മരുതറോഡില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന് നാടിന്റെ യാത്രാമൊഴി.....

ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍... പാലക്കാട് മരുതറോഡില്‍ കൊല്ലപ്പെട്ട സി.പി.എം ലോക്കല്‍ കമ്മറ്റിയംഗം ഷാജഹാന് നാടിന്റെ യാത്രാമൊഴി.....
പാര്‍ട്ടി ഓഫിസിലെയും വീട്ടിലെയും പൊതുദര്‍ശനത്തിന് ശേഷം മൂന്നോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കല്ലേപ്പുള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. ജില്ല ആശുപത്രി മോര്‍ച്ചറിക്ക് മുമ്പില്‍ ഷാജഹാന്റെ ചേതനയറ്റ ശരീരമേറ്റുവാങ്ങാന്‍ സഹപ്രവര്‍ത്തകരും നേതാക്കളുമെത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ശശി, പി മമ്മിക്കുട്ടി എംഎല്‍എ, വി ചെന്താമരാക്ഷന്‍, ടി എം ശശി, പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
കല്ലേപ്പുള്ളിയിലെ സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. ഒന്നരയോടെ വിലാപയാത്രയായി കൊട്ടേക്കാട് കുന്നംകാടുള്ള വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം അവസാനനോക്ക് കാണാന്‍ എത്തിയത് നിരവധി പേര്‍.
"
https://www.facebook.com/Malayalivartha


























