ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് 5ന് തുറക്കും.... മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും, താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര് അടുത്ത ഒരുവര്‍ഷത്തെ താന്ത്രിക ചുമതലയേല്‍ക്കും

ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 16ന് വൈകിട്ട് 5ന് തുറക്കും. മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനടതുറന്ന് ദീപങ്ങള്‍ തെളിക്കും. താഴമണ്‍ മഠത്തിലെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരര് അടുത്ത ഒരുവര്‍ഷത്തെ താന്ത്രിക ചുമതലയേല്‍ക്കും.
17നാണ് ചിങ്ങം 1. അന്ന് പുലര്‍ച്ചെ നടതുറന്ന് നിര്‍മ്മാല്യദര്‍ശനം, അഷ്ടാഭിഷേകം എന്നീ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കിഴക്കേ മണ്ഡപത്തില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമം നടത്തും.
21 വരെ ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ,പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങം 1ന് അയ്യപ്പസന്നിധിയില്‍ ലക്ഷാര്‍ച്ചനയുണ്ടായിരിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ ബ്രഹ്മകലശം പൂജിക്കും. 25 ശാന്തിക്കാര്‍ കലശത്തിന് ചുറ്റും ഇരുന്നു അര്‍ച്ചന നടത്തും. ഉച്ചയോടെ ലക്ഷാര്‍ച്ചന പൂര്‍ത്തിയാകും.
ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലില്‍ എത്തിച്ച് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടഅടയ്ക്കും.
ചിങ്ങമാസ പൂജാദര്‍ശനത്തിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്തവര്‍ക്ക് നിലയ്ക്കലില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി പമ്പ നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ഉണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha


























