മ്ലേച്ഛം!!! മഠങ്ങളിലും മറ്റും ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾ സഭാവസ്ത്രം ഉപേക്ഷിച്ചു വന്നിട്ട് അവർ ചവിട്ടിയ കനലുകൾ പൊതു സമൂഹത്തോട് പറയുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയോളം അശ്ലീലമല്ല അവരുടെ പുസ്തകങ്ങൾ; അവരുടെ പുസ്തകങ്ങൾ ഉറക്കം കെടുത്തുന്നത് സഭയെ മാത്രമല്ല ഇങ്ങനെ കുറച്ചു എഴുത്തുകാർക്ക് കൂടിയാണെന്ന് അറിഞ്ഞതിൽ അത്ഭുതമുണ്ട്; കന്യാസ്ത്രീകളുടെ അശ്ലീലം എഴുതിയ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുമെന്ന് ടി പദ്മനാഭൻ; വിമർശനവുമായി സിൻസി അനിൽ

സ്ത്രീകള്‍ അശ്ലീലം എഴുതിയാല്‍ പുസ്തകം ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരന്‍ ടി പദ്മനാഭന്റെ വിവാദ പരാമര്‍ശത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിൻസി അനിൽ. അദ്ദേഹത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് സിൻസി അനിൽ. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; രാജ്യം ആദരിക്കുന്ന എഴുത്തുകാരനാണ്...
കന്യാസ്ത്രീകളുടെ അശ്ലീലം എഴുതിയ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുമത്രേ.... ഒരു പൊതുവേദിയിൽ ഒരു മന്ത്രിയുടെ സാന്നിധ്യത്തിൽ ആണ് ഇദ്ദേഹം ഇത് പറയുന്നത്.... മഠങ്ങളിലും മറ്റും ചൂഷണങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകൾ സഭാവസ്ത്രം ഉപേക്ഷിച്ചു വന്നിട്ട് അവർ ചവിട്ടിയ കനലുകൾ പൊതു സമൂഹത്തോട് പറയുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുതയോളം അശ്ലീലമല്ല അവരുടെ പുസ്തകങ്ങൾ...
അവരുടെ പുസ്തകങ്ങൾ ഉറക്കം കെടുത്തുന്നത് സഭയെ മാത്രമല്ല ഇങ്ങനെ കുറച്ചു എഴുത്തുകാർക്ക് കൂടിയാണെന്ന് അറിഞ്ഞതിൽ അത്ഭുതമുണ്ട്.... സിസ്റ്റർ ജെസ്മിയുടെയും സിസ്റ്റർ ലൂസി കള പുരയ്‌ക്കലിന്റെയും ആത്മകഥകൾ കുട്ടികളുടെ പാഠഭാഗം ആകുന്ന കാലം വിദൂരമല്ല... അന്നും ഇങ്ങനെ ചിലരും ഉണ്ടാകും... സ്വന്തം മനസിലെ വൈകല്യം ഇതുപോലുള്ള പൊതുവേദികളിൽ പോലും ശർദ്ധിച്ചു വയ്ക്കുവാൻ... മ്ലേച്ഛം.!!!!!!!
https://www.facebook.com/Malayalivartha


























