Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉക്രൈനിലെ റെയില്‍വെ സ്റ്റേഷന്‍ ആക്രമണം; 25 പേര്‍ മരിച്ചു; 31ാം സ്വാതന്ത്ര്യദിനത്തില്‍ സംഭവിച്ചത്

27 AUGUST 2022 09:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

ഉക്രൈനിലെ റെയില്‍വെ സ്റ്റേഷനില്‍ റഷ്യ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉക്രൈന്റെ 31ാം സ്വാതന്ത്ര്യദിനത്തിലായിരുന്നു റഷ്യയുടെ ആക്രമണം.

സെന്‍ട്രല്‍ ഉക്രൈനിലെ ചാപ്ലിന്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു ആക്രമണം നടന്നത്. റോക്കറ്റ് ട്രെയിനിലും സ്‌റ്റേഷനടുത്തുള്ള ജനവാസ മേഖലയിലുമാണ് പതിച്ചത്. നാല് ട്രെയിനുകള്‍ കത്തി നശിച്ചു. രണ്ട് കുട്ടികളും മരിച്ചവരിലുള്‍പ്പെടുന്നു.

യുഎന്‍ സുരക്ഷാ സമിതിയിലെ വീഡിയോ ടെലികോണ്‍ഫറന്‍സില്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കി ഇക്കാര്യം പരാമര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പുടിന്റെ അടുത്ത സുഹൃത്തും പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അലക്‌സാണ്ടര്‍ !ഡുഗിന്റെ മകള്‍ 29കാരി ഡാരിയ ഡുഗിനയെ വധിച്ചത് ഉക്രൈന്റെ ക്രൂരമായ കുറ്റമാണെന്ന് വഌഡിമിര്‍ പുടിന്‍. കാര്‍ബോംബ് ഉപയോഗിച്ച് ഉക്രൈന്‍ സ്വദേശിനിയാണ് റഷ്യയുടെ മണ്ണില്‍ വെച്ച് തന്നെ ദര്യ ഡുഗിനയെ വധിച്ചതെന്ന് റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സി ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് (എഫ് എസ് ബി) വെളിപ്പെടുത്തിയിരുന്നു.

മൗനം വെടിഞ്ഞ് തിങ്കളാഴ്ച പുടിന്‍ ഉക്രൈനെ വിമര്‍ശിച്ചിരുന്നു. ഒപ്പം ഡുഗിനയുടെ മരണത്തില്‍ അദ്ദേഹം വ്യക്തിപരമായി ദുഖം രേഖപ്പെടുത്തുകയും ചെയ്തു. റഷ്യന്‍ ഹൃദയമുള്ള കഴിവുള്ള മിടുക്കിയായ വ്യക്തിയായിരുന്ന ഡുഗിനയെന്നും പുടിന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. റഷ്യന്‍ ദേശസ്‌നേഹി എന്ന് കര്‍മ്മം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഡുഗിനയെന്നും അവര്‍ മാധ്യമപ്രവര്‍ത്തകയും ശാസ്ത്രജ്ഞയും എല്ലാം ആണെന്നും പുടിന്‍ പറഞ്ഞു. ഇതോടെ ഉക്രൈന്‍ നടുങ്ങിയിരിക്കുകയാണ്. റഷ്യ ഒരു പക്ഷെ വലിയൊരു ആക്രമണം നടത്തിയേക്കുമോ എന്ന് ഭയന്ന് ആഗസ്ത് 24ന് നടത്തേണ്ടിയിരുന്ന സ്വാതന്ത്ര്യദിനാഘോഷം റദ്ദാക്കിയിരിക്കുകയാണ്.

ദര്യ ഡുഗിനയുടെ കൂട്ടുകാരിയായി ഒരു വര്‍ഷത്തിലേറെയായി ഉക്രൈന്‍ കാരി വനിതയാണ് ഈ കാര്‍ബോംബ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യയുടെ രഹസ്യ ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍ പുടിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന അലക്‌സാണ്ടര്‍ ഡുഗിനെ വധിക്കാനായിരുന്നു പദ്ധതി. ഇദ്ദേഹത്തിന്റെ കാറിലാണ് ബോംബ് വെച്ചത്. എന്നാല്‍ അവസാന നിമിഷം മകള്‍ മാത്രം ഈ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അലക്‌സാണ്ടര്‍ ഡുഗിന്‍ അവസാന നിമിഷം മറ്റൊരു വാഹനത്തിലേക്ക് മാറി യാത്ര ചെയ്തതിനാല്‍ രക്ഷപ്പെട്ടു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉക്രൈന്‍കാരി രക്ഷപ്പെട്ടതായും റഷ്യയുടെ രഹസ്യ ഏജന്‍സി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (10 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (14 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (25 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (49 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (58 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends