നാലു വയസുകാരനെ ക്രൂരമര്‍ദ്ദനം... അമ്മയും സുഹൃത്തും ചേര്‍ന്ന് സ്റ്റൗവിന് മുകളില്‍ കാല് വെച്ച് പൊള്ളിച്ചു

അട്ടപ്പാടിയില്‍ ആദിവാസി ബാലനായ നാലു വയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ രഞ്ജിനിയെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും അഗളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് അറസ്റ്റ്. കുട്ടിയുടെ കാല് സ്റ്റൗവിന്റെ മുകളില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























