ബഷീറിന്റെ ഫോണില്‍ വഫയുടെയുടെയും ശ്രീറാമിന്റെയും ദൃശ്യങ്ങള്‍; അവസാന നിമിഷം സംഭവിച്ചത്; കേസില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി; ശ്രീറാം വെങ്കിട്ടരാമന് എട്ടിന്റെ പണി;

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിശദീകരണം തേടിയത്. സി ബി ഐക്ക് നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഓണാവധിക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
കേസിലെ രണ്ടാം പ്രതി വഫ ഫിറോസുമായി ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചുളള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നെന്നും അപകട ദിവസം കെ.എം. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണെന്നുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ട്.
ബഷീറിന് രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ട്. എന്നാല്‍ കേസിലെ മഹസറില്‍ ഒരു ഫോണ്‍ മാത്രം കണ്ടെടുത്തുവെന്നാണ് പറയുന്നത്. അതിന് കാരണം ഉണ്ട്. ശ്രീറാമും വഫും തമ്മിലുള്ള ബന്ധം സംബന്ധിച്ച വീഡിയോ തെളിവുകള്‍ ബഷീറിന്റ കൈവശം ഉണ്ടായിരുന്നു. സംഭവം നടന്ന ദിവസം ബഷീര്‍ വീട്ടിലേക്ക് മടങ്ങവെ കഫേ കോഫി ഡെ ഔട്ടലെറ്റിന് സമീപം വെച്ച് ഇരുവരെയും സംശയകരമായി ബഷീര്‍ കണ്ടിരുന്നു .ബഷീര്‍ ഇതും മൊബൈലില്‍ പകര്‍ത്തി തുടര്‍ന്ന് ഫോണ്‍ കൈവശപ്പെടുത്തനായി ശ്രീറാം ശ്രമിച്ചിരുന്നു. എന്നാല്‍ ബഷീര്‍ എതിര്‍ത്തു. ഇതിന്റെ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രണ്ടാമത്തെ മൊബൈല്‍ ശ്രീറാമുമായി ഒത്തു കളിച്ച് പൊലീസ് മാറ്റിയെന്നു സംശയമുണ്ട്.
പൊലീസിന്റെ നടപടികള്‍ ദുരൂഹമാണെന്നും കെ എം ബഷീറിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ ന്‌ലകിയ ഹര്‍ജിയില്‍ പറയുന്നു. ബഷീറും ശ്രീറാമും പരിചയക്കാരണ്. ഇത് താന്‍ ഈയിടെയാണ് അറിഞ്ഞതെന്നും അബ്ദു റഹിമാന്‍ വെളിപ്പെടുത്തുന്നു. കേസില്‍ അന്വേഷണം നീതി പൂര്‍വ്വമല്ലന്ന് കാട്ടി കെ എം ബഷീറിന്റെ ഭാര്യയും മാതാവും മുഖ്യമന്ത്രിയെ നേരത്തെ കണ്ടിരുന്നു. ഇവരും സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ടിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കുന്നു. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചു കെ.എം.ബഷീര്‍ കൊല്ലപ്പെട്ടിട്ടു മൂന്നു വര്‍ഷം തികയുമ്പോഴും കേസിന്റെ വിചാരണ നടപടികള്‍ ഇനിയും തുടങ്ങിയിട്ടില്ല.
ഇക്കാര്യങ്ങളും കെ ബഷീറിന്റെ കുടുംബം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരും. ശ്രീറാം ഓടിച്ച കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തി, ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് കുറ്റങ്ങള്‍. ബഷീറിന്റെ മരണം നടന്നു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവിധ തടസവാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത്. ഇക്കാര്യങ്ങള് ബഷീറിന്റെ കുടംബത്തിന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായാല്‍ സി ബി ഐ അന്വേഷണത്തിന് സാധ്യത തെളിയും. ശ്രീറാമിനോടു പലവട്ടം നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോകുകയായിരുന്നു.ഹാജരാകണമെന്നു കര്‍ശന നിര്‍ദേശമെത്തിയപ്പോള്‍ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പ് കോടതിയില്‍ ആവശ്യപ്പെട്ടു.
കോടതിയിലെത്തി പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിര്‍ദ്ദേശം. പിന്നീട് ഹാജരായേ പറ്റൂവെന്നു കോടതി നിലപാടടെടുത്തപ്പോള്‍ ശ്രീറാമും വഫയും കോടതിയില്‍ ഹാജരായി. വിചാരണയുടെ ആദ്യഘട്ടമായ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതുപോലുംഇതുവരെ നടന്നിട്ടില്ല. ഏറ്റവും ഒടുവില്‍ തനിക്കു കേസുമായി ബന്ധമില്ലെന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വഫ ഫിറോസ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. അതായത് വിചാരണ നടപടികള്‍ ഇനിയും അനന്തമായി നീളുമെന്നര്‍ഥം. വിചാരണ നീളുമ്പോഴും സര്‍വീസില്‍ തിരിച്ചെത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ കസേരയില്‍ ഇരുത്തിയെങ്കിലും പ്രതിഷേധം അണപൊട്ടിയപ്പോള്‍ സിവില്‍ സപ്ലൈസ് ജനറല്‍ മാനേജരാക്കി മാറ്റി സര്‍ക്കാര്‍ തടിതപ്പി.
വടക്കാഞ്ചേരി ഭവന പദ്ധതിയില്‍ 4.25 കോടി രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ട് എന്ന് പുറം ലോകത്തോട് പറഞ്ഞത് അന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന ജോണ്‍ ബ്രിട്ടാസ് ആണ്. അന്നത്തെ ധനമന്ത്രി തോമസ് ഐസക് അതു ശരിവെക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ അതുതന്നെ സിബിഐയോടും പറയുന്നു. 4.25 കോടിയില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. 3.50 കോടി രൂപ കൂടി കൈക്കൂലി നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച ഓഗസ്റ്റ് രണ്ടാം തീയതി രാത്രിയിലാണ് പണകൈമാറ്റം. കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപമാണ്. എന്നായിരുന്നു കൈരളി ചാനലിലൂടെ ബ്രിട്ടാസ് വ്യക്തമാക്കിയത്. ബ്രിട്ടാസ് പറഞ്ഞ അതേ ദിവസമാണ് ബഷീറും കൊല്ലപ്പെടുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണക്കരാര്‍ ലഭിച്ചതിനു യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കു കമ്മിഷന്‍ നല്‍കിയെന്നാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ സിബിഐക്കു മൊഴി നല്‍കിയിരിക്കുന്നത്.
ഈ വെളിപ്പെടുത്തലുകള്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടതിലുള്ള ദുരൂഹതയും വര്‍ധിപ്പിച്ചിരുന്നു. കവടിയാറിലെ ഐഎഎസുകാരുടെ പാര്‍ട്ടിയില്‍ മദ്യപിച്ച് ലെക്കുകെട്ട ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് ബഷീര്‍ മരിച്ചു എന്നാണ് കേസ്. വഫ ഫിറോസ് എന്ന യുവതിയുടെ കാറാണ് ഇടിച്ചത്. കവടിയാറിലെ കഫേ കോഫി ഡേ വരെ കാര്‍ ഓടിച്ചിരുന്നത് താന്‍ ആയിരുന്നുവെന്നും ശേഷം ശ്രീറാം ഓടിക്കുയുമായിരുന്നു എന്നുമാണ് വഫ പറഞ്ഞത്. താനല്ല വണ്ടി ഓടിച്ചിരുന്നതെന്ന് ശ്രീറാമും പറഞ്ഞിരുന്നു. അത് കളവാണെന്നും തെളിഞ്ഞു.
https://www.facebook.com/Malayalivartha
























