Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

അച്ചോ ഇതേത് വകയിലേതാ... വിഴിഞ്ഞം സമരം സഭ തന്നെ നേരിട്ട് ഏറ്റെടുത്തതോടെ വെട്ടിലായി സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും; പിന്തിരിപ്പിക്കാനുള്ള ശ്രമത്തില്‍ വീഴരുതെന്ന് പളളികളില്‍ ഇടയലേഖനം; കടല്‍മാര്‍ഗവും സമരം ശക്തമാക്കും; കേന്ദ്രസേനയെ വിളിക്കാനുറച്ച് അദാനി

28 AUGUST 2022 08:26 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞം തുറമുഖത്തിനെതിരെ സഭയുടെ നേതൃത്വത്തില്‍ തന്നെ പ്രക്ഷോഭം ആരംഭിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികളും വെട്ടിലാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സമരത്തില്‍ അടുപ്പിക്കുന്നുമില്ല. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി സമരം പതിമൂന്നാം ദിനത്തിലേക്ക് നീങ്ങുകയാണ്.

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പ്രാര്‍ഥനാ ദിനമായി ആചരിക്കുകയാണ്. നാളെ വീണ്ടും കടല്‍ മാര്‍ഗവും കരമാര്‍ഗവും വിഴിഞ്ഞം തുറമുഖം ഉപരോധിക്കാന്‍ ആണ് തീരുമാനം. ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും വരെ സമരം തുടരുമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമത്തില്‍ വീഴരുതെന്നുമുള്ള സര്‍ക്കുലര്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിക്കും.

ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയുടെ സര്‍ക്കുലര്‍ ആണിത്. തീരത്ത് ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും ഇതുറപ്പാക്കാന്‍ നിയമപരമായ സംരക്ഷണം തേടുമെന്നും സര്‍ക്കുലറിലുണ്ട്. ഉപരോധ സമരം തുടരുന്നതും വിജയം കാണും വരെ പോരാടണമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതേസമയം സമരക്കാരുമായി ഇന്ന് വീണ്ടും മന്ത്രിതല ചര്‍ച്ച നടക്കും.

 

 

 

 


വൈകീട്ട് ആറ് മണിക്കാണ് ചര്‍ച്ച. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഫലം കാണാത്തതിന് പിന്നാലെയാണ് മന്ത്രിതല ഉപസമിതിയുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്. അതേസമയം തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.

അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണം തുറമുഖ നിര്‍മ്മാണമാണ്. ഈ പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും മെത്രാന്‍ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു.

തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ലത്തീന്‍സഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖസമരം ശക്തമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ ഇന്നലേയും ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് കൊടികുത്തി. മര്യനാട്, വെട്ടുതുറ, പുത്തന്‍തോപ്പ്, ഫാത്തിമാപുരം, സെന്റ് ആന്‍ഡ്രൂസ് എന്നീ ഇടവകയിലെ ആളുകളാണ് ഇന്നലെ പ്രതിഷേധവുമായി എത്തിയത്. സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് കുമാരപുരം ഇടവകയില്‍ നിന്നും പേട്ട ഫെറോനയില്‍ നിന്നും ആളുകളെത്തി. തുറമുഖനിര്‍മാണം നിര്‍ത്തണമെന്ന ആവശ്യം അംഗികരിക്കും വരെ സമരം ശക്തമായി തുടരാനാണ് സമരസമിതിടെ തീരുമാനം

അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്ന് പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. സമരം മൂലം പദ്ധതി തടസപ്പെടുത്തുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് അദാനി ഗ്രൂപ്പ് നിലപാടെടുത്തു. പ്രശ്‌നം പരിഹരിക്കേണ്ടത് സര്‍ക്കാരാണ്. സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുമുണ്ട്. 2014ല്‍ പാരിസ്ഥിതിക അനുമതി ലഭിച്ചതാണെന്നും ഇനിയും പഠനത്തിന്റെ ആവശ്യമില്ലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നിലവില്‍ കേന്ദ്ര പൊലീസിന്റെ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. കേന്ദ്ര സേനയുടെ കാര്യത്തിലുള്ള ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസില്‍ യെഡിയൂരപ്പയുടെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി  (6 hours ago)

പൂനെയില്‍ ട്രക്കുകള്‍ക്കിടയില്‍ കാര്‍ ഇടിച്ചുകയറി എട്ടു പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്  (6 hours ago)

വിയ്യൂര്‍ ജയിലില്‍ ജീവനക്കാരനു നേരെ തടവുകാരുടെ ആക്രമണം  (6 hours ago)

സിനിമയില്‍ അവസരം നല്‍കാന്‍ പെണ്‍കുട്ടിയോട് യുവാവ് ചോദിച്ചത്  (7 hours ago)

ബൈക്ക് യാത്രികരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം  (7 hours ago)

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (9 hours ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (10 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (11 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (11 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (12 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (12 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (13 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (13 hours ago)

Malayali Vartha Recommends