രോഗബാധിതനായ സഹോദരി ഭർത്താവിനെ കണ്ട് മടങ്ങവേ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു; പിന്നാലെ സഹോദരി ഭർത്താവിനും വിയോഗം

കേരള നാടാർ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും,പച്ചക്കറി മൊത്ത വ്യാപാരിയുമായ തിരുവാതുക്കൽ കൊട്ടാരത്തിൽ പറമ്പിൽ ആർ.ചെല്ലയ്യൻ നാടാറും (69),ഭാര്യ ബേബിയുടെ സഹോദരൻ കോട്ടയം എസ്.എച്ച് മൗണ്ട് നീണ്ടൂർപറമ്പിൽ വീട്ടിൽ സ്റ്റാൻലി മോഹനനുമാണ്(55) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്.
അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ചെല്ലയ്യൻ നാടാരെ കാണാൻ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനൻ എത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന കോടിമതയിലെ മാർക്കറ്റിലേക്ക് മടങ്ങുബോൾ ശാരീരിക പ്രശ്നം തോന്നി സുഹൃത്തിൻ്റെ സഹായത്തോടെ കോട്ടയം ജനറൽ ആശുപത്രിയിലേക്ക് എത്തികയും ചെയ്തു.
എന്നാൽ പ്രാഥമികശുശ്രൂഷ നൽകും മുമ്പേ തന്നെ മരണം സംഭവിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ രോഗം ഗുരുതരമായി ചെല്ലയ്യൻ നാടാരുടെയും വിയോഗം ഉണ്ടായത്. സ്റ്റാൻലി മോഹനൻ്റെ സംസ്ക്കാരം ജന്മനാടായ മാർത്താഢത്ത് ഇന്ന് നടന്നു. ചെല്ലയ്യൻ നാടാരുടെ സംസ്ക്കാരം വെള്ളി( 09/09/22) രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും.
https://www.facebook.com/Malayalivartha





















