'ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല . സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ്. ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തു...' സിദ്ദീഖ് കാപ്പന് ജാമ്യം, പ്രതികരിച്ച് സന്ദീപ് ജി. വാര്യർ

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ. 'ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല . സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ് എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
സിദ്ദീഖ് കാപ്പന് ജാമ്യം കിട്ടിയത് മലയാള മാധ്യമ ലോകത്തിന് വലിയ ആശ്വാസമായി. കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നല്ലോ കാപ്പൻ. യുപി പോലീസ് കാപ്പനെ കുറിച്ച് തെളിവുകൾ നിരത്തി നൽകിയ അഫിഡവിറ്റിൽ നിന്ന് ഒരു ഭാഗം താഴെ കൊടുക്കുന്നു. ഹത്രാസ് സംഭവം അഴിമുഖം പോർട്ടലിനു വേണ്ടി കവർ ചെയ്യാൻ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം. യാത്രയിൽ കൂടെ ഉള്ളവർ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുന്നു.
1) മുസഫർ നഗർ കലാപക്കേസിലെ പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ ആതിഖ് ഉർ റഹ്‌മാൻ .
2) ബെഹ്‌റയിച്ച് കലാപക്കേസ് പ്രതിയും ക്യാമ്പസ് ഫ്രണ്ട് നേതാവുമായ മസൂദ് അഹമ്മദ്
3) ഡ്രൈവർ ആലം , ദൽഹി കലാപക്കേസ് പ്രതി ഡാനിഷ് ഖാന്റെ അളിയൻ
ഒരു കാർ മുഴുവൻ കലാപകാരികളുമായി റിപ്പോർട്ട് ചെയ്യാൻ പോകുന്ന നിഷ്കളങ്കനായ മാധ്യമ പ്രവർത്തകൻ അല്ലേ? മനോരമയുടെ ലേഖകൻ ബിനുവാണ് സിദ്ദീഖ് കാപ്പനെതിരെ മൊഴി നൽകിയത് എന്നത് പോലും മലയാള മാധ്യമങ്ങൾ സൗകര്യ പൂർവം മറച്ചുവെക്കുന്നു . ബിനുവിനെതിരെ കൊലവിളി മുഴക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഇപ്പോൾ .
പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു കാപ്പൻ കോടതിയിൽ അവകാശപ്പെട്ടത് . എന്നാൽ ഇഡി അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തു. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല . സിദ്ദീഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഭീകരനാണ് .
https://www.facebook.com/Malayalivartha





















