തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു; പഴനി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മരിച്ചത് തിരുവനന്തപുരം ചാല സ്വദേശികൾ

തമിഴ്‌നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, ചെറുമകൻ ഒരു വയസ്സുകാരൻ ആരവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴനി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.
ഇതിൽ മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയിൽ ക്ഷേത്ര ദർശനത്തിനായി ഇന്നലെ തൂത്തുകുടിയിലേക്ക് പോയത്. യാത്ര തിരിച്ച ശേഷം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ബന്ധുക്കളായ ആർ പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവർ തമിഴ്‌നാട്ടിലേക്കു പോയിരുന്നത്.
https://www.facebook.com/Malayalivartha





















