എത്ര കാലമായി ഈ ചിരി ഇതുപോലെ കാണാൻ ഇന്ത്യ ആഗ്രഹിക്കുന്നു; ഈ മനുഷ്യന്റെ ഈ ചിരി രാജ്യത്തിനാകെ ഒരു ആത്മവിശ്വാസമാണ്; എത്ര വലിയ ലക്ഷ്യവും കൈവരിക്കാമെന്ന ആത്മവിശ്വാസം; വിരാട് കോഹ്‌ലിയെ കുറിച്ച് കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

എത്ര കാലമായി ഈ ചിരി ഇതുപോലെ കാണാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ ഈ ചിരി രാജ്യത്തിനാകെ ഒരു ആത്മവിശ്വാസമാണ്, എത്ര വലിയ ലക്ഷ്യവും കൈവരിക്കാമെന്ന ആത്മവിശ്വാസം. കോഹ്‌ലിയെ കുറിച്ച് ശ്രദ്ദേയമായ കുറിപ്പ് പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എത്ര കാലമായി ഈ ചിരി ഇതുപോലെ കാണാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഈ മനുഷ്യന്റെ ഈ ചിരി രാജ്യത്തിനാകെ ഒരു ആത്മവിശ്വാസമാണ്, എത്ര വലിയ ലക്ഷ്യവും കൈവരിക്കാമെന്ന ആത്മവിശ്വാസം....
നിങ്ങൾ ക്രിസിൽ പകച്ച് നിന്നപ്പോൾ, ബാറ്റിന്റെ പ്രതിരോധത്തെ ഭേദിച്ച് പന്ത് വിക്കറ്റിൽ തൊട്ടപ്പോൾ, നിരാശയോടെയും അരിശത്തോടെയും പവലിയനിലേക്ക് മടങ്ങിയപ്പോഴൊക്കെ വേദനിച്ചവർ ഇന്ന് നിങ്ങൾ ലക്ഷ്യത്തിലെത്തിയ യോദ്ധാവിന്റെ ശരീര ഭാഷയിൽ ആ ബാറ്റ് അന്തരീക്ഷത്തിലേക്ക് ചുഴറ്റി ഉയർത്തിയപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. കോഹ്ലി നിങ്ങൾ നേടി, നിനിങ്ങളെ തന്നെ നേടി, വീരാടി നേടി....
https://www.facebook.com/Malayalivartha






















