പ്രസവിച്ച് ആരും അറിയാതെ ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു.... ഒടുവില്‍ സംഭവിച്ചത്?

പ്രസവിച്ച് ആരും അറിയാതെ ചോരക്കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ചു. ആലപ്പുഴ തുമ്‌ബോളിയിലാണ് സംഭവം. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കണ്ടെത്തിയതായി പൊലീസ്. എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നു എന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് കുടുംബം പറയുന്നത്. ആക്രി പെറുക്കാനെത്തിയ അതിഥിതൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട അതിഥിതൊഴിലാളി തൊട്ടടുത്ത വീട്ടുകാരെ വിവരം അറിയിച്ചു. ഈ വീട്ടുകാര്‍ നാട്ടുകാരെയും കൗണ്‍സിലറെയും അറിയിക്കുകയും കുഞ്ഞിനെ ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
യുവതി പ്രസവിച്ചശേഷം കുഞ്ഞിനെ പൊന്തക്കാട്ടില്‍ ഉപേക്ഷിച്ച് വീട്ടില്‍പ്പോയി. എന്നാല്‍ വീട്ടിലെത്തിയശേഷം രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഭര്‍ത്താവിനും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോകുകയായിരുന്നു.
ആലപ്പുഴ തുമ്‌ബോളി വികസനജംഗ്ഷനു സമീപം പൊന്തക്കാട്ടിലാണ് രാവിലെ ചോരക്കുഞ്ഞിനെ കണ്ടെത്തുന്നത്. ജനിച്ചിട്ട് അധികസമയമാകാത്ത പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. കാടുപിടിച്ച പറമ്ബില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്.
https://www.facebook.com/Malayalivartha


























