ഓണം ബമ്ബര്‍ നറുക്കെടുപ്പ് സെപ്റ്റബര്‍ 18ന്... ലോട്ടറി ടിക്കറ്റ് ഷെയര്‍ ഇട്ട് എടുക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക

ഓണം ബമ്ബര്‍ നറുക്കെടുപ്പ് സെപ്റ്റബര്‍ 18നാണ് നടക്കുന്നത്. ഇപ്പോഴത്തെ ട്രെന്റ് നോക്കിയാല്‍ ടിക്കറ്റ് വില്പന മിക്കതും കുറച്ച് പേര്‍ ചേര്‍ന്ന് ഷെയര്‍ ചെയ്ത് വാങ്ങലാണ്. ഇതിനോടകം 41.5 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പനയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം രൂപയുടെ ടിക്കറ്റാണ് വിറ്റ് പോയത്. ഇത്തവണ ടിക്കറ്റ് വില 300 രൂപയില്‍ നിന്ന് 500 രൂപയാക്കിയതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തുക ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ലോട്ടറി ടിക്കറ്റുകള്‍ കൂട്ടം ചേര്‍ന്ന് അഥവാ പങ്കിട്ട് വാങ്ങുന്നതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. പക്ഷേ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് സമ്മാനത്തുക കൈമാറാന്‍ ലോട്ടറി വകുപ്പിന് അധികാരമില്ല. അതുകൊണ്ട് തന്നെ സമ്മാനത്തുക ലോട്ടറി വകുപ്പ് വീതിച്ച് നല്‍കുകയില്ല. അതിനാല്‍ ഷെയറിട്ട് ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കുകയാണെങ്കില്‍ അവര്‍ കൂട്ടത്തിലുള്ള ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം.
ഇത്തരത്തില്‍ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പില്‍ ഹാജരാക്കണം. ഇത്തരത്തില്‍ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാന്‍ ഒരാളെ ചുമതലപ്പെടുത്താം.
അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേര് ചേര്‍ത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം. സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാല്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.
https://www.facebook.com/Malayalivartha


























