ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പിഴയടിച്ച് കേരള പൊലീസ്

ഇലക്ട്രിക് സ്‌കൂട്ടറിന് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടിച്ച് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ആതര്‍ കമ്ബനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപയോഗിച്ചയാളിനാണ് 250 രൂപയുടെ പെറ്റി.
ഇലക്ട്രിക് സ്‌കൂട്ടറിന്റെയും, പെറ്റി ചെലാന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. പുകക്കുഴല്‍ പോലും ഇല്ലാത്ത സ്‌കൂട്ടറിന് പുകമലീനീകരണം നടത്തിയെന്നതില്‍ പെറ്റിയടിച്ച പൊലീസിനെ ട്രോളുന്നവരുമുണ്ട്.
1988ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ 213(5)(ഇ) വകുപ്പ് പ്രകാരം റൈഡര്‍ക്ക് 250 രൂപ പിഴ ചുമത്തിയതായും രസീതില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതാദ്യമായല്ല അബദ്ധങ്ങള്‍ പോലീസിന് പറ്റുന്നത്. കഴിഞ്ഞ ജൂലായില്‍ മതിയായ ഇന്ധനമില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചതിന് ഒരാള്‍ക്ക് പിഴ ചുമത്തിയിരുന്നു. ഇതും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി.
https://www.facebook.com/Malayalivartha


























