വാക്കു തര്‍ക്കം കയ്യാങ്കളിയായി... കൊച്ചിയില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, സുഹൃത്ത് അറസ്റ്റില്‍

വാക്കു തര്‍ക്കം കയ്യാങ്കളിയായി... പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ (28) ആണ് കൊല്ലപ്പെട്ടത്. കൊച്ചി കലൂരില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ആമസോണ്‍ ഡെലിവറി ബോയിയായി ജോലി നോക്കുകയായിരുന്നു സജുന്‍. വെണ്ണല കാക്കനാടാണ് സജുന്‍ താമസിച്ചിരുന്നത്. സുഹൃത്ത് കിരണ്‍ ആന്റണിയുമായുണ്ടായ വാക്കുത്തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളും പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. സംഭവത്തിന് പിന്നാലെ കിരണ്‍ ആന്റണിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കിരണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha























