Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരള അതിര്‍ത്തിയില്‍ എത്തും, സംസ്ഥാനത്ത് നാളെ തുടങ്ങുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളുമായി കെ.പി.സി.സി.

10 SEPTEMBER 2022 07:51 AM IST
മലയാളി വാര്‍ത്ത

More Stories...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ

കന്യാകുമാരിയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് രാത്രി കേരള അതിര്‍ത്തിയില്‍ എത്തും, സംസ്ഥാനത്ത് നാളെ തുടങ്ങുന്ന യാത്രയ്ക്ക് വന്‍ ഒരുക്കങ്ങളുമായി കെ.പി.സി.സി.



വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നാളെ രാവിലെ ഏഴിന് പാറശാലയില്‍നിന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എം.പി., യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍, യാത്രയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി., ശശി തരൂര്‍ എം.പി. തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.


കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് യാത്ര. രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് യാത്രയുടെ സമയം. യാത്രയില്‍ 300 പദയാത്രികരാണുള്ളത്.

ഗതാഗത തടസ്സമുണ്ടാകാതെ യാത്ര കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയോടും ജില്ലാ ഭരണാധികാരികളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ 11, 12, 13, 14 തീയതികളില്‍ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലംജില്ലയില്‍ പ്രവേശിക്കും. 15, 16 തീയതികളില്‍ കൊല്ലംജില്ലയിലെത്തും. 17, 18, 19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22-ന് എറണാകുളത്തും 23, 24, 25 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയിലും യാത്രയെത്തും. 26-നും 27-ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും.

28-നും 29-നും മലപ്പുറം ജില്ലയിലൂടെകടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.
വെള്ളിയാഴ്ച രാവിലെ നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍നിന്നാണ് രാഹുല്‍ ഗാന്ധിയും സംഘവും മൂന്നാം ദിവസത്തെ യാത്രതിരിച്ചത്. തക്കലവഴി ആറുകിലോമീറ്റര്‍ നടന്ന് അഴകിയമണ്ഡപത്തില്‍ മൂന്നാംദിവസ യാത്ര പൂര്‍ത്തിയാക്കി.

അതേസമയം രാഹുല്‍ഗാന്ധി കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്കൊപ്പം സഞ്ചരിക്കുന്നത് 60 കണ്ടെയ്‌നറുകള്‍. യാത്രാസംഘത്തിലെ 230 പേര്‍ക്ക് അന്തിയുറങ്ങാനാണ് കണ്ടെയ്‌നറുകളെ കാരവന് സമാനമായ സംവിധാനമാക്കി മാറ്റി ഉപയോഗിക്കുന്നത്. യാത്രയെ പിന്തുടരുന്ന കൗതുകമാണ് ട്രക്കില്‍ ഉറപ്പിച്ച കണ്ടെയ്‌നറുകള്‍.

എന്നും രാവിലെയും വൈകുന്നേരവുമായി 25 കിലോമീറ്ററുകള്‍ പിന്നിടുന്ന യാത്രയില്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ 119 സ്ഥിരം യാത്രികരുണ്ട്. അതത് സ്ഥലങ്ങളില്‍നിന്ന് അണിചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേറെയുമുണ്ടാകും.


സ്ഥിരം യാത്രികരും സുരക്ഷാകാര്യങ്ങള്‍ ഉള്‍പ്പെടെ മറ്റു സംവിധാനങ്ങളിലുള്ളവര്‍ക്കുമാണ് കണ്ടെയ്‌നറില്‍ താമസസൗകര്യമൊരുക്കുന്നത്. ഒന്നു മുതല്‍ 12 കിടക്കകള്‍ വരെ ഉള്ളിലുണ്ടാകും. തീവണ്ടിയിലെ ബര്‍ത്തുകളെ ഓര്‍മിപ്പിക്കുന്ന വിധം സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. ശുചിമുറികളും ഉള്ളിലുണ്ട്. യാത്രയ്ക്കൊപ്പം നീങ്ങാതെ ഇവയെ സ്ഥലത്തെ സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. 60 കണ്ടെയ്‌നറുകള്‍ രണ്ടേക്കര്‍ സ്ഥലത്താണ് നിര്‍ത്തിയിടുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പ്രദേശവാസികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നില്ല.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (16 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (18 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (22 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (1 hour ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (2 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (2 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends