മെഡിക്കല്‍ കോളജുകളില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടത്തിന് വീണ്ടും ഉത്തരവ്

മെഡിക്കല്‍ കോളജുകളില്‍ രാത്രിയിലും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ്. എതിര്‍പ്പിനത്തെുടര്‍ന്ന് മുമ്പ് മരവിപ്പിച്ച ഉത്തരവാണ് ചില മാറ്റങ്ങളോടെ വീണ്ടും പുറപ്പെടുവിച്ചത്. രാത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ഭൗതിക സൗകര്യങ്ങളും വേണ്ടത്ര ജീവനക്കാരും ഇല്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. 24 മണിക്കൂറും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ നിര്‍ദേശിച്ച് 2011 ഒക്ടോബറിലും 2013 ജനുവരിയിലും ഫെബ്രുവരിയിലും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, എതിര്‍പ്പുകളത്തെുടര്‍ന്ന് മരവിപ്പിച്ചു. തിങ്കളാഴ്ചയാണ് പുതിയ ഉത്തരവ് ഇറങ്ങിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രാത്രി പോസ്റ്റ്‌മോര്‍ട്ടം തുടങ്ങാനാണ് നിര്‍ദേശം.
ജൂലൈ 16ന് ഒറ്റപ്പാലത്തിനടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ട കോന്നിയിലെ പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം രാത്രി നടത്താത്തത് വിവാദമായിരുന്നു. 24 മണിക്കൂര്‍ പോസ്റ്റ്‌മോര്‍ട്ടം അന്ന് ദിവസങ്ങളോളം ചൂടേറിയ ചര്‍ച്ചയായി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതാണ് തടസ്സമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഉത്തരവ് പൊടിതട്ടിയെടുത്ത് ചര്‍ച്ച കൂടാതെ വീണ്ടും പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വെളിച്ചം ഉള്‍പ്പെടെ ഭൗതിക സൗകര്യങ്ങളും ജീവനക്കാരുടെ അപര്യാപ്തതയും പരിഹരിക്കാതെ തിരക്കിട്ട് ഉത്തരവിറക്കിയതിനെതിരെ കോടതിയെ സമീപിക്കാനാണ് മെഡിക്കോ ലീഗോ സൊസൈറ്റി നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha