കേസ് അന്വേഷണത്തിന് തടസം നിന്നിട്ടില്ലെന്ന് കെഎം മാണി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി കെ.എം.മാണി. പാലായിലെ വസതിയില്‍ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കേസ് അന്വേഷണത്തിനു താന്‍ ഇതുവരെ എതിരു നിന്നിട്ടില്ല.
കേസില്‍ ഇനിയും വല്ലതും കണ്‌ടെത്താനുണ്‌ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കോടതി വിധിയെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. വിധി സര്‍ക്കാരിനോ തനിക്കോ തിരിച്ചടിയല്ലെന്നും ഇത്തരം കേസുകള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിലെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് താനും മുന്നോട്ടു പോകും. രാജിവയ്ക്കില്ലെന്നും അന്തിമവിധി വരുന്നതിനു മുന്‍പ് പൂര്‍ണമായ അന്വേഷണം വേണമെന്നാണ് തന്റെ നിലപാടെന്നും കെ.എം.മാണി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha